സ്വര്‍ണവില; ഇടിവ് തുടരുന്നു
Thursday, January 4, 2024 11:20 AM IST
കൊച്ചി: വീണ്ടും താഴേക്കിറങ്ങി സ്വര്‍ണവില. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനമാണ് വില ഇടിയുന്നത്. പവന് രണ്ടുദിവസം കൊണ്ട് 520 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞദിവസം 200 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. 46,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,810 രൂപയില്‍ വ്യാപാരം നടക്കുന്നു.
ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ കാരണം. ഇതേ നില തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.