ജ​നു​വ​രി ആ​റി​ന് ല​ഗ്രാ​ഞ്ച് പോ​യി​ന്‍റ് തൊ​ടാ​ൻ ആ​ദി​ത്യ എ​ൽ 1
ജ​നു​വ​രി ആ​റി​ന് ല​ഗ്രാ​ഞ്ച് പോ​യി​ന്‍റ് തൊ​ടാ​ൻ ആ​ദി​ത്യ എ​ൽ 1
Saturday, December 23, 2023 1:18 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ൽ1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ്.

ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ഇ​ട​യി​ലു​ള്ള ല​ഗ്രാ​ഞ്ച് (എ​ൽ 1) പോ​യി​ന്‍റി​ലാ​ണ് പേ​ട​കം എ​ത്തി​ച്ചേ​രു​ക. പേ​ട​കം ല​ഗ്രാ​ഞ്ച് പോ​യി​ന്‍റി​ൽ എ​ത്തു​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ സ​മ​യം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സോ​മ​നാ​ഥ് വ്യ​ക്ത​മാ​ക്കി.

ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ പെ​ടാ​തെ ല​ഗ്രാ​ഞ്ച് പോ​യി​ന്‍റി​ന് ചു​റ്റു​മു​ള്ള ഹാ​ലോ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ആ​ദി​ത്യ വ​ലം വെ​ക്കു​ക. ഇ​തി​നാ​യി ആ​ദി​ത്യ​യി​ലെ എ​ൻ​ജി​ൻ ജ്വ​ലി​പ്പി​ച്ച് പേ​ട​കം മു​ന്നോ​ട്ട് പോ​കാ​തെ ല​ഗ്രാ​ഞ്ച് പോ​യി​ന്‍റി​ൽ എ​ത്തി​ക്കും.

ആ​ദി​ത്യ എ​ൽ1 ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് മാ​ത്ര​മ​ല്ല ലോ​ക​ത്തി​നു മു​ഴു​വ​ൻ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സൂ​ര്യ​ന്‍റെ ച​ല​നാ​ത്മ​ക​ത​യെ കു​റി​ച്ചും അ​ത് മ​നു​ഷ്യ ജീ​വി​ത​ത്തെ ഏ​ത് വി​ധ​ത്തി​ൽ ബാ​ധി​ക്കു​ന്നു​വെ​ന്നും മ​ന​സി​ലാ​ക്കാ​ൻ ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​മെ​ന്നും എ​സ്. സോ​മ​നാ​ഥ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് സൂ​ര്യ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ആ​ദി​ത്യ എ​ൽ1 ആ​ന്ധ്ര​യി​ലെ ശ്രീ​ഹ​രി​കോ​ട്ട​യി​ൽ നി​ന്ന് പി​എ​സ്എ​ൽ​വി സി 57 ​റോ​ക്ക​റ്റി​ൽ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​ത്.


ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ പെ​ടാ​തെ ല​ഗ്രാ​ഞ്ച് പോ​യി​ന്‍റി​ന് ചു​റ്റു​മു​ള്ള ഹാ​ലോ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ നി​ന്നാ​ണ് ആ​ദി​ത്യ സൗ​ര​പ​ഠ​നം ന​ട​ത്തു​ക.

സൂ​ര്യ​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടും ഇ​വ​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന വി​കി​ര​ണ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ കാ​ലാ​വ​സ്ഥ​യി​ലും ഭൂ​മി​യി​ലും വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളെ കു​റി​ച്ചും പ​ഠി​ക്കു​ക​യാ​ണ് അ​ഞ്ചു വ​ർ​ഷം നീ​ണ്ട പ്ര​ധാ​ന ദൗ​ത്യം.

സൂ​ര്യ​ന്‍റെ പു​റം​ഭാ​ഗ​ത്തെ താ​പ വ്യ​തി​യാ​ന​ങ്ങ​ളും സൗ​ര കൊ​ടു​ങ്കാ​റ്റി​ന്‍റെ ഫ​ല​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യാ​ണ് ദൗ​ത്യം.

സൗ​ര വി​കി​ര​ണ​ങ്ങ​ൾ കാ​ര​ണം ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലും കാ​ലാ​വ​സ്ഥ​യി​ലും ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, സൂ​ര്യ​ന്‍റെ ഉ​പ​രി​ത​ലം, കൊ​റോ​ണ ഗ്രാ​ഫ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സൂ​ര്യ​ന്‍റെ ബാ​ഹ്യ വ​ല​യ​ങ്ങ​ൾ, 15 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബ​ഹി​രാ​കാ​ശം എ​ന്നി​വ​യും പ​ഠ​ന​വി​ധേ​യ​മാ​വും.

അ​മേ​രി​ക്ക​യു​ടെ നാ​സ​യും യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി​യും ജ​പ്പാ​ൻ എ​യ്‌​റോ​സ്‌​പേ​സ് എ​ക്‌​സ്‌​പ്ലോ​റേ​ഷ​ൻ ഏ​ജ​ൻ​സി​യു​മാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ സൗ​ര ദൗ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യു​ടെ ആ​ദി​ത്യ എ​ൽ1 ല​ക്ഷ്യം ക​ണ്ടാ​ൽ അ​ത് ബ​ഹി​രാ​കാ​ശ ച​രി​ത്ര​ത്തി​ൽ ത​ന്നെ തി​ള​ങ്ങു​ന്നൊ​ര​ധ്യാ​യ​മാ​യി മാ​റും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<