പാ​മ്പി​ൻ വി​ഷ​വു​മാ​യി ല​ഹ​രി പാ​ർ​ട്ടി; ബി​ഗ് ബോ​സ് താ​രത്തിനെതിരെ കേസ്
പാ​മ്പി​ൻ വി​ഷ​വു​മാ​യി ല​ഹ​രി പാ​ർ​ട്ടി; ബി​ഗ് ബോ​സ് താ​രത്തിനെതിരെ കേസ്
Friday, November 3, 2023 6:44 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ റേ​വ് പ​രി​പാ​ടി​ക്കി​ടെ വി​ഷ​പ്പാ​മ്പു​ക​ളെ​യും പാ​മ്പി​ന്‍ വി​ഷ​വും വി​ത​ര​ണം ചെ​യ്ത ബി​ഗ് ബോ​സ് വി​ജ​യി ഉ​ൾ​പ്പ​ടെ ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്. റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ എ​ല്‍​വി​ഷ് യാ​ദ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഇ​തി​ൽ എ​ൽ​വി​ഷ് യാ​ദ​വ് ഒ​ഴി​കെ അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നോ​യി​ഡ പോ​ലീ​സാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മേ​ന​ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൃ​ഗ​സം​ര​ക്ഷ​ക​രു​ടെ സം​ഘ​ട​ന​യാ​യ പീ​പ്പി​ള്‍ ഫോ​ര്‍ ആ​നി​മ​ല്‍​സ് എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ള്‍ ഒ​രു​ക്കി​യ കെ​ണി​യി​ലാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണം നി​യ​മം, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ (ഐ​പി​സി) ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. എ​ന്നാ​ൽ ത​നി​ക്കെ​തി​രെ​യു​ള്ള എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും എ​ൽ​വി​ഷ് നി​ഷേ​ധി​ച്ചു. എ​ങ്കി​ലും യു​പി പോ​ലീ​സു​മാ​യി അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


എ​ല്‍​വി​ഷി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ക​യി​ല്‍ നി​ന്ന് ഒ​ന്‍​പ​ത് പാ​മ്പു​ക​ളെ ര​ക്ഷ​പെ​ടു​ത്തി. നോ​യി​ഡ​യി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ പാ​ര്‍​ട്ടി​ക്കി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

എ​ല്‍​വി​ഷാ​ണ് സം​ഘ​ത്തി​ന് പാ​മ്പി​ന്‍​വി​ഷം എ​ത്തി​ച്ച് ന​ല്‍​കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ബി​ജെ​പി അ​നു​ഭാ​വി​യാ​യ എ​ല്‍​വി​ഷ് കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​ര്‍​മ​ല സീ​താ​രാ​മ​നൊ​പ്പ​വും സ്മൃ​തി ഇ​റാ​നി​ക്കൊ​പ്പ​വും നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ‍
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<