അ​മേ​ഠി​യി​ൽ നി​ന്നു​ള്ള രാ​ഹു​ലി​ന്‍റെ പി​ന്മാ​റ്റം; ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മെ​ന്ന് സ്മൃ​തി
അ​മേ​ഠി​യി​ൽ നി​ന്നു​ള്ള രാ​ഹു​ലി​ന്‍റെ പി​ന്മാ​റ്റം; ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മെ​ന്ന് സ്മൃ​തി
Saturday, May 4, 2024 8:09 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​നം എ​നി​ക്കു ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നു കേ​ന്ദ്ര മ​ന്ത്രി​യും അ​മേ​ഠി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ സ്മൃ​തി ഇ​റാ​നി.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് അ​വ​രു​ടെ മു​ഴു​വ​ൻ ത​ന്ത്ര​വും ഊ​ർ​ജ​വും ത​ന്നി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് ത​നി​ക്ക് ല​ഭി​ക്കു​ന്ന വ​ലി​യ അ​ഭി​ന​ന്ദ​ന​മാ​ണ്. ഞാ​ൻ അ​വ​ർ​ക്കു വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​വ​ളാ​ണെ​ന്നു മ​ന​സി​ലാ​യെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.

അ​മേ​ഠി ഒ​ഴി​വാ​ക്കി റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കാ​ൻ രാ​ഹു​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സ്മൃ​തി​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ ത​വ​ണ അ​മേ​ഠി​യി​ൽ സ്മൃ​തി​യോ​ടു മ​ത്സ​രി​ച്ചു രാ​ഹു​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

സ്മൃ​തി ഇ​റാ​നി​യു​ടെ ഏ​ക ഐ​ഡ​ന്‍റി​റ്റി അ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ അ​മേ​ഠി​യി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു എ​ന്ന​താ​ണെ​ന്നും ഇ​പ്പോ​ൾ അ​വ​രു​ടെ രാ​ഷ്ട്രീ​യ പ്ര​സ​ക്തി അ​വ​സാ​നി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് പ്ര​തി​ക​രി​ച്ചി​രു​ന്നു.


അ​ർ​ഥ​ശൂ​ന്യ​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ​ക​രം മ​ണ്ഡ​ല​ത്തി​ലെ അ​ട​ച്ച ആ​ശു​പ​ത്രി​ക​ൾ, സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ൾ, ഐ​ഐ​ഐ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സ്മൃ​തി​ക്ക് ഇ​നി ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രു​മെ​ന്നും ജ​യ​റാം ര​മേ​ശ് ട്വീ​റ്റ് ചെ​യ്തു.

റാ​യ്ബ​റേ​ലി​യി​ലെ മ​ത്സ​രം അ​മ്മ ഏ​ൽ​പി​ച്ച ദൗ​ത്യ​മാ​ണെ​ന്നാ​ണ് രാ​ഹു​ൽ പ്ര​തി​ക​രി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത മ​ണ്ഡ​ല​ത്തെ സേ​വി​ക്ക​ണ​മെ​ന്ന് അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​മേ​ഠി​യും, റാ​യ്ബ​റേ​ലി​യും ത​ന്‍റെ കു​ടും​ബ​മാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹം വേ​ണ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<