തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​യി​ൽ കു​ടു​ങ്ങി​യ വി​ഐ​പി​ക​ൾ​ക്കും പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. എം​പി​മാ​രും എം​എ​ൽ​എ​മാ​രും അ​ട​ക്ക​മു​ള്ള വി​ഐ​പി​ക​ൾ കാ​മ​റ​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കെ​ല്ലാം മോ​ട്ട​ര്‍ വാ​ഹ​ന​വ​കു​പ്പ് ചെ​ലാ​ന്‍ അ​യ​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം​പി, എം​എ​ൽ​എ വാ​ഹ​ന​ങ്ങ​ള​ട​ക്കം 328 സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണു പി​ഴ ചു​മ​ത്തി​യ​ത്. എം​എ​ൽ​എ​മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ 19 ത​വ​ണ​യും എം​പി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ 10 ത​വ​ണ​യും കാ​മ​റ​യി​ൽ കു​ടു​ങ്ങി. ഇ​വ​ർ​ക്കെ​ല്ലാം പി​ഴ ചു​മ​ത്തി.

ഒ​രു എം​പി ആ​റു ത​വ​ണ​യും ഒ​രു എം​എ​ല്‍​എ ഏ​ഴു വ​ട്ട​വും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​വ​ർ ആ​രൊ​ക്കെ​യാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു ത​യാ​റാ​യി​ല്ല.

കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ 32,422,77 നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. 15,833,67 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യെ​ടു​ത്തു.

3,82,580 നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കാ​ൻ ചെ​ലാ​ൻ ന​ൽ​കി. ഏ​ക​ദേ​ശം 25 കോ​ടി രൂ​പ​യു​ടെ പി​ഴ​യാ​ണ് ഇ​തി​ന​കം ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ചെ​ലാ​ന്‍ അ​യ​ച്ച​തും പി​ഴ അ​ട​ച്ച​തും 3.3 കോ​ടി മാ​ത്ര​മാ​ണ്. നി​ല​വി​ലു​ള്ള പി​ഴ പൂ​ർ​ണ​മാ​യി അ​ട​ച്ച​വ​ർ​ക്കു മാ​ത്ര​മേ ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കി ന​ൽ​കൂ.

ഇ​തി​നാ​യി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഓ​ൺ​ലൈ​ൻ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള സം​വി​ധാ​നം സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.