ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Sunday, July 30, 2023 2:38 PM IST
കോൽക്കത്ത: ചികിത്സയില്‍ തുടരുന്ന പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ(79) ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മുതിർന്ന സിപിഎം നേതാവ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കുപുറമേ പ്രായാധിക്യവും അലട്ടുന്ന മുൻമുഖ്യമന്ത്രിയെ ഇന്നലെ ഉച്ചയോടെയാണ് പാം അവന്യുവിലെ വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ മുതിര്‍ന്ന ഡോക്ടര്‍മാരടങ്ങുന്ന ഒന്‍പതംഗ സംഘമാണ് നിരീക്ഷിച്ചു വരുന്നത്.