സാമൂഹിക പ്രതിബദ്ധതയാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര: മന്ത്രി വാസവൻ
Sunday, July 2, 2023 7:37 AM IST
തിരുവനന്തപുരം: ലാഭത്തിനപ്പുറം ജനങ്ങൾക്കാശ്വാസമായി സാമൂഹിക പ്രതിബദ്ധതോടെയാണ് സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. കോവിഡും പ്രളയവുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ സുപ്രധാന പങ്കു വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, തൊഴിൽ, ഭവന നിർമാണം തുടങ്ങിയ എല്ലാ മേഖലകളിലേക്കും സംഘങ്ങളുടെ പ്രവർത്തനം വ്യാപിച്ചു. വേൾഡ് കോപ്പറേറ്റിവ് മോണിറ്ററിംഗിന്റെ റാങ്കിംഗ് പ്രകാരം ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയ സഹകരണ സംഘം ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു എന്നത് അഭിമാനകരമാണെന്നും വാസവൻ പറഞ്ഞു.