ചീഫ് ജസ്റ്റീസ് എസ്.വി. ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്
Tuesday, May 30, 2023 10:49 PM IST
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് സരസ വെങ്കടനാരായണ ഭാട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.
ഏപ്രിൽ 24 മുതൽ ജസ്റ്റീസ് എസ്.വി. ഭാട്ടി കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ആന്ധ്രപ്രദേശ് ചിറ്റൂർ മഡനപ്പള്ളി സ്വദേശിയാണ്. 1987 ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2013-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2019ലാണ് കേരള ഹൈക്കോടതിയിലേക്കു നിയമിച്ചത്.