ജസ്റ്റിസ് എസ് വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തു
Thursday, July 6, 2023 9:55 AM IST
ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. വെങ്കടനാരായണ ഭട്ടിയെയും തെലങ്കാന ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭുയാനെയും സുപ്രീം കോടതി ജഡ്ജിമാരായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വി. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തു.
നിലവിൽ സുപ്രീം കോടതിയിൽ 31 ജഡ്ജിമാരാണുള്ളത്. പരമാവധി അംഗബലം 34 ആണ്. ജസ്റ്റിസ് എസ് വി. ഭാട്ടി 2013 ൽ ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയായി സ്ഥാനമേറ്റു. 2019 -ൽ കേരള ഹൈക്കോടതിയിലേക്കു നിയമിച്ചു. കഴിഞ്ഞ ജൂൺ ഒന്നിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
ജസ്റ്റിസ് ഉജ്ജൽ ഭുയാൻ 2011 ൽ ഗുവഹാത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2022 മുതൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.