അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു
Tuesday, May 30, 2023 12:08 PM IST
കമ്പം: തമിഴ്നാട്ടിലെ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പന് ഇരുചക്രവാഹനത്തില്‍നിന്ന് തട്ടിയിട്ട ആള് മരിച്ചു. കമ്പം സ്വദേശി പാല്‍രാജ്(57) ആണ് മരിച്ചത്.
ശനിയാഴ്ച കമ്പം ടൗണില്‍ ഇറങ്ങിയപ്പോഴാണ് പാല്‍രാജിന്റെ ബൈക്ക് കൊമ്പന് തട്ടിയിട്ടത്. ബൈക്ക് മറിഞ്ഞ് തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഇയാള്‍ തേനി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.