ഹാം​ഗ്ഷൗ: 2023 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് ഉ​ജ്വ​ല തു​ട​ക്കം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ഹോ​ക്കി നാ​യ​ക​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗും ബോ​ക്‌​സ​ര്‍ ല​വ്‌​ലി​ന ബോ​ര്‍​ഗോ​ഹെ​യ്‌​നും പ​താ​ക​വാ​ഹ​ക​രാ​യി.

ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 5.30നാ​ണ് 19-ാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് തി​രി തെ​ളി​ഞ്ഞ​ത്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ബി​ഗ് ലോ​ട്ട​സ് എ​ന്ന ഒ​ളി​മ്പി​ക് സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ന​ട​ന്ന​ത്.

45 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 12417 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഗെ​യിം​സി​ല്‍ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന അം​ഗ​സം​ഖ്യ​യാ​ണി​ത്.

56 വേ​ദി​ക​ളി​ലാ​യി 481 മെ​ഡ​ല്‍ ഇ​ന​ങ്ങ​ളു​ണ്ട്. 40 കാ​യി​ക ഇ​ന​ങ്ങ​ളു​ള്ള​തി​ല്‍ 39ലും ​ഇ​ന്ത്യ മ​ത്സ​രി​ക്കു​ന്നു​ണ്ട്. 655 അം​ഗ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഹാ​ങ്ഷൗ​വി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ഷ്യ​ഡ് ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​മാ​ണി​ത്.

2018ലെ ​ജ​ക്കാ​ര്‍​ത്ത ഏ​ഷ്യ​ന്‍​ഗെ​യിം​സി​ല്‍ 16 സ്വ​ര്‍​ണ​മു​ള്‍​പ്പെ​ടെ 70 മെ​ഡ​ലു​ക​ളാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം. ജ​ക്കാ​ര്‍​ത്ത​യി​ല്‍ എ​ട്ടു സ്വ​ര്‍​ണ​മ​ട​ക്കം 20 മെ​ഡ​ലു​ക​ള്‍ വാ​രി​യ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ്ര​തീ​ക്ഷ.