ഏഷ്യൻ ഗെയിംസ്: എം. ശ്രീശങ്കറിന് ഫൈനൽ യോഗ്യത
Saturday, September 30, 2023 8:03 AM IST
ഹാങ്ഝ: ഏഷ്യൻ ഗെയിംസ് ലോംഗ് ജംപ് ഫൈനലിന് മലയാളി താരം എം. ശ്രീശങ്കർ യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 7.97 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഫൈനൽ റൗണ്ടിലേക്കെത്തിയത്.
മറ്റൊരു ഇന്ത്യന്‍ താരം ജസ്വിന് ആല്ഡ്രിന് ജോണ്‍സണും ഫൈനലിനു യോഗ്യത നേടി.