അഭിഷേക് ബച്ചനു കോവിഡ് നെഗറ്റീവ്
Sunday, August 9, 2020 1:05 AM IST
മും​​​ബൈ: കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച് ജൂ​​​ലൈ 11ന് ​​​മും​​​ബൈ നാ​​​നാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​പ്പെ​​​ട്ട ബോ​​​ളി​​​വു​​​ഡ് താ​​​ര​​​ം അ​​​ഭി​​​ഷേ​​​ക് ബ​​​ച്ച​​​നു കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ്. പി​​​താ​​​വ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നൊ​​​പ്പ​​​മാ​​​ണ് അ​​​ഭി​​​ഷേ​​​കി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ജൂ​​​ലൈ 27ന് ​​​അ​​​ഭി​​​ഷേ​​​കി​​​ന്‍റെ ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ ഐ​​​ശ്വ​​​ര്യ​​​റാ​​​യി, മ​​​ക​​​ൾ ആ​​​രാ​​​ധ്യ എ​​​ന്നി​​​വ​​​രും രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യി​​​രു​​​ന്നു. അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ ക​​​ഴി​​​ഞ്ഞയാ​​​ഴ്ച രോ​​​ഗ​​​മു​​​ക്തി​​​നേ​​​ടി ആ​​​ശു​​​പ​​​ത്രി വി​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.