രാഹുൽ ഉറച്ചുതന്നെ; കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റിനെയും പരിഗണിക്കുന്നു
രാഹുൽ ഉറച്ചുതന്നെ; കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റിനെയും പരിഗണിക്കുന്നു
Wednesday, June 12, 2019 1:19 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രാ​ജി തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തോ​ടെ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നീ​ക്കം. ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ച്ച് പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. അ​തി​നി​ടെ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ ആ​ന്‍റ​ണി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണ് രാ​ഹു​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നു പ​ടി​യി​റ​ങ്ങു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​വ​ർ​ത്ത​ക സ​മി​തി ഏ​ക​ക​ണ്ഠേ​ന ഈ ​തീ​രു​മാ​നം ത​ള്ളി​യെ​ങ്കി​ലും രാ​ഹു​ൽ ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. നെ​ഹ്റു കു​ടും​ബ​ത്തി​ന് പു​റ​ത്തു നി​ന്നു ഒ​രാ​ളെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ രാ​ഹു​ൽ മു​ന്നോ​ട്ടു വ​ച്ച​താ​യാ​ണു വി​വ​രം.

കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി രാ​ഹു​ൽ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ തു​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് നേ​താ​ക്ക​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ, രാ​ഹു​ൽ രാ​ജി തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. സു​പ്ര​ധാ​ന പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും ഈ ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ക്കാ​നു​മു​ള്ള സാ​ധ്യ​ത​ക​ളും ആ​രാ​യു​ന്നു​ണ്ട്. പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യി​ൽ ഇ​തി​ന് വ​കു​പ്പു​ണ്ടോ എ​ന്നാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ കോ​ണ്‍ഗ്ര​സി​ന് ലോ​ക്സ​ഭ ക​ക്ഷി നേ​താ​വി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭ​യി​ൽ പാ​ർ​ട്ടി​യെ ന​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.