വൈദ്യപരിശോധനയ്ക്ക് അരുൺ ജയ്റ്റ്‌ലി അമേരിക്കയിൽ
വൈദ്യപരിശോധനയ്ക്ക് അരുൺ ജയ്റ്റ്‌ലി അമേരിക്കയിൽ
Wednesday, January 16, 2019 12:17 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജയ്റ്റ്‌ലി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഞായറാഴ്ച അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ് വി​ദേ​ശ​യാ​ത്ര.

അ​റു​പ​ത്താ​റു​കാ​ര​നാ​യ മ​ന്ത്രി​യു​ടെ യാ​ത്ര​യെ​പ്പ​റ്റി മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​യി​രു​ന്നു. ഈ ആഴ്ച അവസാനം മടങ്ങിവരും. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി(​എ​ഐ​ഐ​എം​എ​സ്)​ലാ​യി​രു​ന്നു വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ. ഏ​പ്രി​ൽ ആ​ദ്യ​ത്തെ ഈ ​ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഓ​ഗ​സ്റ്റ് 23-നാ​ണ് മ​ന്ത്രി തി​രി​കെ ഓ​ഫീ​സി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.