കോന്നി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി
കോന്നി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി
Saturday, April 20, 2024 12:52 AM IST
കോ​ന്നി: കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ കാ​ട്ടു​പ​ന്നി പാ​ഞ്ഞു​ക​യ​റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഈ ​സ​മ​യം രോ​ഗി​ക​ളാ​രും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നു. ഏ​താ​നും ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മാ​ണ് സ്ഥ​ല​ത്തുണ്ടാ​യി രുന്ന​ത്. ഉ​ള്ളി​ൽ ക​യ​റിയ കാ​ട്ടു​പ​ന്നി ഏ​റെ​നേ​രം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ശേ​ഷം ഒ​പി മു​റി വ​ഴി പു​റ​ത്തേ​ക്ക് പോ​യി.


കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ താ​വ​ള​പ്പാ​റ വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. കോ​ള​ജ് ഹോ​സ്റ്റ​ലി​ന് സ​മീ​പ​ത്ത് രാ​ത്രി​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടു​പോ​ത്തും എ​ത്താ​റു​ണ്ട്. രാ​ത്രികാ​ല​ങ്ങ​ളി​ല്‍ ഭീ​തി​യോ​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.