കൊല്ലം: എറണാകുളം-പാറ്റ്ന റൂട്ടിൽ ഇന്നു മുതൽ അൺറിസർവ്ഡ് സമ്മർ സ്പെഷൽ ട്രെയിൻ ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഇരു ദിശകളിലുമായി 22 സർവീസുകൾ ഉണ്ടാകും.
എറണാകുളം-പാറ്റ്ന (06085) സർവീസ് ഇന്ന്, 26, മേയ് മൂന്ന്, പത്ത്, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 എന്നീ തീയതികളിൽ രാത്രി 11 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 3.30ന് പട്നയിൽ എത്തും.
പാറ്റ്ന-എറണാകുളം (06086) സർവീസ് 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന്, പത്ത്, 17, 24, ജൂലൈ ഒന്ന് തീയതികളിൽ രാത്രി 11.45ന് പാറ്റ്നയിൽനിന്ന് പുറപ്പെട്ട് നാലാം ദിവസം ദിവസം രാത്രി 8.30ന് എറണാകുളത്ത് എത്തും.
22 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും അംഗപരിമിതർക്കായി രണ്ട് ജനറൽ കോച്ചുകളും ഉണ്ടാകും. ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഇതു കൂടാതെ കൊച്ചുവേളി - ന്യൂഡൽഹി റൂട്ടിൽ ഇരു ദിശകളിലുമായി ഏഴ് വീതം സൂപ്പർ ഫാസ്റ്റ് സമ്മർ സ്പെഷലും ഇന്നു മുതൽ സർവീസ് ആരംഭിക്കും.
കൊച്ചുവേളി-ന്യൂഡൽഹി (06071) സ്പെഷൽ ഇന്ന്, 26, മേയ് മൂന്ന്, 10, 17, 24, 31 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി ഏഴിന് ന്യൂഡൽഹിയിൽ എത്തും.
ന്യൂഡൽഹി -കൊച്ചുവേളി (06072) സ്പെഷൽ 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന് എന്നീ തീയതികളിൽ രാവിലെ 5.10ന് ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 7.10ന് കൊച്ചുവേളിയിൽ എത്തും.
മൂന്ന് ഏസി ടൂ ടയർ, 13 ഏസി ത്രീ ടയർ, മൂന്ന് സ്ലീപ്പർ ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്.