പ​​ത്രി​​ക സ​​മ​​ർ​​പ്പ​​ണ​​ത്തി​​ന് അ​​ഞ്ചു ദി​​വ​​സം മാ​​ത്രം
പ​​ത്രി​​ക സ​​മ​​ർ​​പ്പ​​ണ​​ത്തി​​ന്   അ​​ഞ്ചു ദി​​വ​​സം മാ​​ത്രം
Thursday, March 28, 2024 2:20 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം ഇ​​ന്നു നി​​ല​​വി​​ൽ വ​​രു​​ന്ന​​തോ​​ടെ ഇ​​ന്നു മു​​ത​​ൽ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാം. ഏ​​പ്രി​​ൽ നാ​​ലു വ​​രെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​മെ​​ങ്കി​​ലും അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ൾ വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ഞ്ചു ദി​​വ​​സം മാ​​ത്ര​​മാ​​ണ് പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണ​​ത്തി​​നു ല​​ഭി​​ക്കു​​ക.

നി​​യു​​ക്ത വ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ​​യും ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രു​​ടെ​​യും മു​​ന്പാ​​കെ അ​​വ​​ധി​ദി​​വ​​സ​​ങ്ങ​​ൾ ഒ​​ഴി​​കെ രാ​​വി​​ലെ 11 മു​​ത​​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​​ന്നു വ​​രെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാം.


ദുഃ​​ഖ​​വെ​​ള്ളി ദി​​വ​​സ​​മാ​​യ നാ​​ളെ​​യും 31ന് ​​ഞാ​​യ​​റാ​​ഴ്ച​​യും ബാ​​ങ്ക് വാ​​ർ​​ഷി​​ക ക​​ണ​​ക്കെ​​ടു​​പ്പു ദി​​വ​​സ​​മാ​​യ ഏ​​പ്രി​​ൽ ഒ​​ന്നി​​നും പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നാ​​കി​​ല്ല. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന ഏ​​പ്രി​​ൽ അ​​ഞ്ചി​​നു ന​​ട​​ക്കും. പ​​ത്രി​​ക പി​​ൻ​​വ​​ലി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഏ​​പ്രി​​ൽ എ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.