ച​ര​ക്കു​ക​പ്പ​ലി​ന്‍റെ ന​ട​ത്തി​പ്പ് മ​ല​യാ​ളി​യു​ടെ ക​ന്പ​നി​ക്ക്
ച​ര​ക്കു​ക​പ്പ​ലി​ന്‍റെ ന​ട​ത്തി​പ്പ്  മ​ല​യാ​ളി​യു​ടെ ക​ന്പ​നി​ക്ക്
Thursday, March 28, 2024 1:52 AM IST
പാ​​​ല​​​ക്കാ​​​ട്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബാ​​​ള്‍​ട്ടി​​​മോ​​​റി​​​ൽ പാ​​​ലം ത​​​ക​​​ര്‍​ത്ത് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് മ​​​ല​​​യാ​​​ളി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​മ്പ​​​നി​​​ക്ക്.

പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ക്യാ​​​പ്റ്റ​​​ന്‍ രാ​​​ജേ​​​ഷ് ഉ​​​ണ്ണി​​​യു​​​ടെ സി​​​ന​​​ര്‍​ജി മ​​​റൈ​​​ന്‍ ഗ്രൂ​​​പ്പി​​​ന്‍റെ ക​​​പ്പ​​​ലാ​​​ണ് ബാ​​​ള്‍​ട്ടി​​​മോ​​​റി​​​ലെ പാ​​​ല​​​ത്തി​​​ല്‍ ഇ​​​ടി​​​ച്ച​​​ത്. ലോ​​​ക​​​ത്തെ മു​​​ന്‍​നി​​​ര ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ് സി​​​ന​​​ര്‍​ജി മ​​​റൈ​​​ന്‍ ഗ്രൂ​​​പ്പ്.

സിം​​​ഗ​​​പ്പു​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ക​​​മ്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യും രാ​​​ജേ​​​ഷാ​​​ണ്. സി​​​ന​​​ര്‍​ജി​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് ന​​​ല്‍​കു​​​ന്ന വി​​​വ​​​ര​​​പ്ര​​​കാ​​​രം, 14 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 28 ഓ​​​ഫീ​​​സു​​​ക​​​ള്‍ ക​​​മ്പ​​​നി​​​ക്കു​​​ണ്ട്. 24,000 നാ​​​വി​​​ക​​​ര്‍ ജോ​​​ലി​​​ചെ​​​യ്യു​​​ന്നു.


668ല്‍​പ്പ​​​രം ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​ണ്. 2020ല്‍ ​​​ലോ​​​യ്ഡ്സ് ലി​​​സ്റ്റ് മാ​​​ഗ​​​സി​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​ന​​​മു​​​ള്ള 100 വ്യ​​​ക്തി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം​​​നേ​​​ടി. 2006ലാ​​​ണ് സി​​​ന​​​ര്‍​ജി ഗ്രൂ​​​പ്പ് സ്ഥാ​​​പി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ക​​​പ്പലി​​​ലെ 22 ജീ​​​വ​​​ന​​​ക്കാ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്. ഇ​​​വ​​​രെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് ക​​​മ്പ​​​നി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.