ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ കാ​ശ്‌ വേ​ണം, കാ​ഷ്‌​ലെ​സ് വേ​ണ്ട; സ​ർ​ക്കാ​ർ നി​ർ​ദേ​ശവും ത​ള്ളി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ കാ​ശ്‌ വേ​ണം, കാ​ഷ്‌​ലെ​സ് വേ​ണ്ട;  സ​ർ​ക്കാ​ർ നി​ർ​ദേ​ശവും ത​ള്ളി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Thursday, March 28, 2024 12:04 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ കാ​​​ഷ്‌​​​ലെ​​​സ് ആ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ത​​​ള്ളി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ്. തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​ക്കാ​​​ൻ ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ആ​​​ർ​​​ടി​​​ഒ​​​മാ​​​രു​​​ടെ​​​യും ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു. ഈ ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ത​​​ള്ളി​​​യ​​​ത്.

2021 ജൂ​​​ൺ 16നു ​​​ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യി​​​ട്ടും 2022 ഒ​​​ക്‌​​​ടോ​​​ബ​​​ർ 21നു ​​​ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി വാ​​​ള​​​യാ​​​റി​​​ൽ പോ​​​യി വാ​​​ഹ​​​ൻ ചെ​​​ക്ക്പോ​​​സ്റ്റ് മൊ​​​ഡ്യൂ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തി​​​ട്ടും വാ​​​ഹ​​​ൻ ചെ​​​ക്ക്പോ​​​സ്റ്റ് മൊ​​​ഡ്യൂ​​​ൾ ന​​​ട​​​പ്പാ​​​യി​​​ല്ല.

തു​​​ട​​​ർ​​​ന്ന്, ഇ​​​ക്ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 26 മു​​​ത​​​ൽ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളും പ​​​ഴ​​​യ സ്മാ​​​ർ​​​ട്ട് മൂ​​​വ് സോ​​​ഫ്റ്റ്‌​​​വേ​​​ർ പി​​​ൻ​​​വ​​​ലി​​​ച്ചു വാ​​​ഹ​​​ൻ ചെ​​​ക്ക്പോ​​​സ്റ്റ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കി കാ​​​ഷ്‌​​​ലെ​​​സാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം.​

പ​​​ഴ​​​യ സ്മാ​​​ർ​​​ട്ട് മൂ​​​വ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു വ​​​ൻ​​​തോ​​​തി​​​ൽ സാ​​​ന്പ​​​ത്തി​​​കതി​​​രി​​​മ​​​റി ചെ​​​ക്ക്‌​​​പോ​​​സ്റ്റു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​വ​​​ര​​​ത്തെ​​​ തു​​​ട​​​ർ​​​ന്നാ​​​ണ് വാ​​​ഹ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ കാ​​​ഷ്‌​​​ലെ​​​സാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശമുണ്ടാ​​​യ​​​ത്.​​​


തീ​​​രു​​​മാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​ല്ല​​​യി​​​ലെ ആ​​​ർ​​​ടി​​​ഒ​​​മാ​​​രു​​​ടെ​​​യും ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​യി​​​ലെ ആ​​​ർ​​​ടി​​​ഒ​​​മാ​​​രു​​​ടെ​​​യും ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് ‘വാ​​​ഹ​​​ൻ’ ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​നോ ചെ​​​ക്ക്പോ​​​സ്റ്റ് കാ​​​ഷ്‌​​​ലെ​​​സ് ആ​​​ക്കാ​​​നോ സാ​​​ധി​​​ക്കി​​​ല്ല​​​ന്നു​​​മാ​​​ണ്.

ചെ​​​ക്ക് പോ​​​സ്റ്റി​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ല്ല, ക​​​റ​​​ന്‍റി​​​ല്ല, ജ​​​ന​​​റേ​​​റ്റ​​​റി​​​ല്ല എ​​​ന്നി​​​വ​​​യാ​​​ണ് കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​ത്. ‌എ​​​ന്നാ​​​ൽ 2021 ജൂ​​​ൺ 16ന്‍റെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് വാ​​​ഹ​​​ൻ ചെ​​​ക്ക്പോ​​​സ്റ്റ് മൊ​​​ഡ്യൂ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്പോ​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ്, ക​​​റ​​​ന്‍റ്, സെ​​​ർ​​​വ​​​ർ, കം​​​പ്യൂ​​​ട്ട​​​ർ ഒ​​​ന്നും ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നാ​​​ണ്.

മീ​​​റ്റിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​ക​​​ട്ടെ ചെ​​​ക്ക്പോ​​​സ്റ്റു​​​ള്ള ജി​​​ല്ല​​​യി​​​ലെ ആ​​​ർ​​​ടി​​​ഒമാ​​​രും ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.