തേ​നീ​ച്ച​യു​ടെ കുത്തേറ്റ് പ​രി​ക്കേ​റ്റ​ യുവാവ് മ​രി​ച്ചു
തേ​നീ​ച്ച​യു​ടെ  കുത്തേറ്റ് പ​രി​ക്കേ​റ്റ​ യുവാവ് മ​രി​ച്ചു
Tuesday, March 19, 2024 3:15 AM IST
ന​​​ട​​​വ​​​യ​​​ൽ (വയനാട്): തേ​​​നീ​​​ച്ച​​​യു​​​ടെ കു​​​ത്തേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു. ന​​​ട​​​വ​​​യ​​​ൽ പാ​​​തി​​​രി​​​യ​​​ന്പം മേ​​​ലെ കോ​ള​നി​യി​ലെ ബൊ​മ്മ​ൻ-ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജു (48) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് സംഭവം.

വീ​ടി​നു സ​മീ​പ​ത്തെ തെ​ങ്ങി​ലു​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​ക്കൂ​ട്ടം രാ​ജു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ രാ​ജു മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ബൊ​മ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.