മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം: മാര്‍ റാഫേല്‍ തട്ടില്‍
മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം:  മാര്‍ റാഫേല്‍ തട്ടില്‍
Tuesday, March 19, 2024 3:15 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ല്‍ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ സൂ​​​​ര്യോ​​​​ദ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ന്‍ ക​​​​ട​​​​ന്നു​​​​വ​​​​ന്ന ഉ​​​​ഷഃകാ​​​​ല ന​​​​ക്ഷ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ മേ​​​​ജ​​​​ര്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍.

മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ ഒ​​​​ന്നാം ച​​​​ര​​​​മ​​​​വാ​​​​ര്‍ഷി​​​​കദി​​​​ന​​​​ത്തി​​​​ല്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ പ​​​​ള്ളി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ വിശുദ്ധകുർബാന മധ്യേ സ​​​​ന്ദേ​​​​ശം ന​​​​ല്‍കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മേ​​​​ജ​​​​ര്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട പൈ​​​​തൃ​​​​ക​​​​ങ്ങ​​​​ളെ വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഭാ​​​​ര​​​​ത​​​​ത്തി​​​​ലും ലോ​​​​ക​​​​ത്താ​​​​ക​​​​മാ​​​​ന​​​​വു​​​​മു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ വ​​​​ള​​​​ര്‍ച്ച​​​​യ്ക്കു പി​​​​ന്നി​​​​ലും ക​​​​ര്‍മ​​​​ധീ​​​​ര​​​​ത​​​​യോ​​​​ടെ മാ​​​​ര്‍ പ​​​​വ്വ​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ച്ചു.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത​​​​യു​​​​ടെ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ​​​​യും വ​​​​ള​​​​ര്‍ച്ച​​​​യ്ക്കു​​​​ പി​​​​ന്നി​​​​ല്‍ ക​​​​ര്‍മയോ​​​​ഗി​​​​യാ​​​​യ മാ​​​​ര്‍ പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും ‌ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജീ​​​​വി​​​​തപ​​​​രി​​​​മ​​​​ളം സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ സു​​​​ഗ​​​​ന്ധ​​​​മാ​​​​ണെ​​​​ന്നും മേ​​​​ജ​​​​ര്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.


ക​​​​ര്‍ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍ജ് ആ​​​​ല​​​​ഞ്ചേ​​​​രി, ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍ജ് കോ​​​​ച്ചേ​​​​രി, മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍, ജോ​​​​ഷ്വാ മാ​​​​ര്‍ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ്, മാ​​​​ര്‍ ജോ​​​​ര്‍ജ് രാ​​​​ജേ​​​​ന്ദ്ര​​​​ന്‍, മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, മാ​​​​ര്‍ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍, അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ വിശുദ്ധകുർബാനയ്ക്കു സ​​​​ഹ​​​​കാ​​​​ര്‍മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.