റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
Tuesday, March 19, 2024 2:52 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച റേ​ഡി​യോ 90 എ​ഫ്എം 21ന് ​രാ​വി​ലെ 10ന് ​ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​നേ​ജ​ർ റ​വ.​ഡോ. മാ​ത്യു പാ​യിക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, ഡ​യ​റ​ക്ട​ർ ഇ​സ​ഡ് വി. ​ളാ​ക​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​മ​ൽ ജ്യോ​തി കോ​ള​ജ്, ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​വും റേ​ഡി​യോ 90 എ​ഫ്എ​മ്മും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന എ​ജെ​സി​ഇ റേ​ഡി​യോ​യു​ടെ (റേ​ഡി​യോ സെ​റ്റ്) പ്ര​കാ​ശ​ന​വും കേ​ട്ട​റി​വ് എ​ന്ന പു​തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും റേ​ഡി​യോ​യെ സം​ബ​ന്ധി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​തി​നൊ​പ്പം ന​ട​ക്കും.


2022 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് റേ​ഡി​യോ 90 എ​ഫ്എം അ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റേ​ഡി​യോ 90 എ​ഫ്എം സി​ഗ്ന​ൽ ല​ഭ്യ​മാ​ണ്. നി​ത്യേ​ന 18 മ​ണി​ക്കൂ​ർ ഇ​പ്പോ​ൾ റേ​ഡി​യോ പ്ര​വ​ർ​ത്ത​ന നി​ര​ത​മാ​ണ്.

മ​ല​യോ​ര ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ണ​ക്റ്റി​വി​റ്റി കൂ​ട്ടു​ക, സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് എ​ത്തി അ​വ​രു​ടെ ആ​സ്വാ​ദ​ന ത​ല​ങ്ങ​ൾ​ക്ക് ഉ​ത്തേ​ജ​ന​വും ഊ​ർ​ജ​വും അ​റി​വും പ​ക​ർ​ന്ന് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് റേ​ഡി​യോ സം​വി​ധാ​നം കൊ​ണ്ട് ഉദ്ദേശിക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.