നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച്  യുവാവ് മരിച്ചു
Monday, March 18, 2024 2:50 AM IST
ചി​​​ങ്ങ​​​വ​​​നം: നി​​​ര്‍ത്തി​​​യി​​​ട്ടി​​​രു​​​ന്ന ലോ​​​റി​​​ക്കു പി​​​ന്നി​​​ല്‍ കാ​​​റി​​​ടി​​​ച്ച് കാ​​​ര്‍ യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ യു​​​വാ​​​വ് മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ അ​​​ഞ്ചി​​​ന് എം​​​സി റോ​​​ഡി​​​ല്‍ മ​​​ണി​​​പ്പു​​​ഴ ജം​​​ഗ്ഷ​​​നി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യും മു​​​ടി​​​യേ​​​റ്റ് ക​​​ലാ​​​കാ​​​ര​​​നു​​​മാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ (32) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ചി​​​ങ്ങ​​​വ​​​നം ഭാ​​​ഗ​​​ത്തുനി​​​ന്നും കോ​​​ട്ട​​​യ​​​ത്തേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​ലോ കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെ​​​ട്ട​​​ത്. കൊ​​​ല്ലം അ​​​ഞ്ച​​​ലി​​​ല്‍ മു​​​ടി​​​യേ​​​റ്റ് പ​​​രി​​​പാ​​​ടി ക​​​ഴി​​​ഞ്ഞശേ​​​ഷം പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു സം​​​ഘം. കാ​​​റി​​​ല്‍ എ​​​ട്ടു​​​പേ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​യി​​​രു​​​ന്നു കാ​​​റോ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.