സ്കൂ​ൾ തു​റ​ക്ക​ൽ: സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം
സ്കൂ​ൾ തു​റ​ക്ക​ൽ: സ​മ​ഗ്ര റി​പ്പോ​ർ​ട്ട്  ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം
Friday, September 24, 2021 12:30 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സ​​​​മ​​​​ഗ്ര റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നം. ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ സം​​​​യു​​​​ക്ത ​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​നം. സ്കൂ​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു മാ​​​​ർ​​​​ഗ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കും.

സൂ​​​​ക്ഷ്മ​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ വ​​​​രെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​വും ആ​​​​രോ​​​​ഗ്യ, വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കു​​​​ക. മ​​​​റ്റു​​​​വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ഹാ​​​​യം ഇ​​​​വ​​​​ർ തേ​​​​ടും. അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള​​​​വ​​​​രി​​​​ൽനി​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചാ​​​​വും അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കു​​​​ക.


ഓ​​​​ഫ് ലൈ​​​​നാ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ക്ലാ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നു യോ​​​​ഗ​​​​ത്തി​​​​നുശേ​​​​ഷം പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി പ​​​​റ​​​​ഞ്ഞു. കു​​​​ട്ടി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​രാ യി ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ബ​​​​യോ ബ​​​​ബി​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​വും ക്ലാ​​​​സു​​​​ക​​​​ൾ ഒ​​​​രു​​​​ക്കു​​​​ക. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ​​​​ക്കും ഒ​​​​ട്ടും ആ​​​​ശ​​​​ങ്ക​​​​യി​​​​ല്ലാ​​​​ത്ത ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​യാ​​​​വും ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ക. അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ത​​​​ന്നെ കൂ​​​​ടു​​​​ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​മെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജും പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യും ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.