കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ക്ക​ണം: ജോ​ണ്‍ തെ​രു​വ​ത്ത്
Saturday, June 19, 2021 12:31 AM IST
കൊ​​​ച്ചി: ക​​​ന്നു​​​കാ​​​ലി​​​ക​​​ളി​​​ല്‍ കു​​​ള​​​മ്പു​​​രോ​​​ഗ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​യ്പ് പു​​​ന​​​രാം​​​ര​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന പ​​​രി​​​ധി​​​യി​​​ലു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ ക​​​ന്നു​​​കാ​​​ലി​​​ക​​​ള്‍​ക്കു കു​​​ള​​​മ്പു​​​രോ​​​ഗം വ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ക​​​റ​​​വ​​​പ്പ​​​ശു​​​ക്ക​​​ളി​​​ല്‍ പാ​​ൽ ഉ​​ത്പാ​​​ദ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ക​​​യും ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​രെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് 10 മാ​​​സ​​​മാ​​​യി മു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കു​​​ള​​​മ്പു​​​രോ​​​ഗ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണം. കൂ​​​ടാ​​​തെ രോ​​​ഗം ബാ​​​ധി​​​ച്ചി​​​ട്ടു​​​ള്ള ഉ​​​രു​​​ക്ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ര്‍​ക്ക് അ​​​ടി​​​യ​​​ന്ത​​ര ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ ഭ​​​ര​​​ണ​​​സ​​​മി​​​തി മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രി ചി​​​ഞ്ചു റാ​​​ണി​​​യോ​​​ടു നി​​​വേ​​​ദ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.