വോ​​​ട്ടിം​​​ഗ് യ​​​ന്ത്രം വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​ക്ര​​​മം നി​​​ശ്ച​​​യി​​​ച്ചു
വോ​​​ട്ടിം​​​ഗ് യ​​​ന്ത്രം വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള  സ​​​മ​​​യ​​​ക്ര​​​മം നി​​​ശ്ച​​​യി​​​ച്ചു
Tuesday, December 1, 2020 1:45 AM IST
മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഇ​​​ല​​​ക്ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​നും കാ​​​ൻഡിഡേ​​​റ്റ് സെ​​​റ്റിം​​​ഗി​​​നും (വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​ര് പ​​​തി​​​ക്ക​​​ൽ) സ​​​മ​​​യ​​​ക്ര​​​മം നി​​​ശ്ച​​​യി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

എ​​​ട്ടി​​​ന് ഒ​​​ന്നാം ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി ന​​​ട​​​ക്കും. വോ​​​ട്ടിം​​​ഗ് യ​​​ന്ത്രം അ​​​താ​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രി​​​ൽ നി​​​ന്നും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്വീ​​​ക​​​രി​​​ക്കും. നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ത്തി​​​ൽ കാ​​​ൻഡിഡേ​​​റ്റ് സെ​​​റ്റിം​​​ഗ് ന​​​ട​​​ത്തും. ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​വും പോ​​​ളിം​​​ഗ് സാ​​​ധ​​​ന​​​ങ്ങ​​​ളും പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യും.


10ന് ​​​ര​​​ണ്ടാം ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം നാ​​​ല്, അ​​​ഞ്ച് തി​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. കാ​​​ൻഡിഡേ​​​റ്റ് സെ​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ക ആ​​​റ്, ഏ​​​ഴ് തീയ​​​തി​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും. വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​വും പോ​​​ളിം​​​ഗ് സാ​​​ധ​​​ന​​​ങ്ങ​​​ളും ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന് പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യും.

14ന് ​​​മൂ​​​ന്നാം ഘ​​​ട്ട തെര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം എ​​​ട്ട്, ഒ​​​ൻ​​​പ​​​ത് തീയ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. 10, 11 തീയ​​​തി​​​ക​​​ളി​​​ൽ കാ​​​ൻഡിഡേ​​​റ്റ് സെ​​​റ്റിം​​​ഗ് ന​​​ട​​​ത്തും. വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​വും പോ​​​ളിം​​​ഗ് സാ​​​ധ​​​ന​​​ങ്ങ​​​ളും 13ന് ​​​പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.