കൊച്ചി/കോട്ടയം: സീറോ മലബാർ സഭ യൂത്ത് കമ്മീഷൻ, യുവജനസംഘടനയായ എസ്എംവൈഎമ്മിന്റെ ഗ്ലോബൽ- സംസ്ഥാന സമിതികളുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ ഓണ്‍ലൈൻ യുവജന ധ്യാനം നടത്തുന്നു. കോവിഡ് മഹാമാരിമൂലം യുവജനങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകൾക്കും ആത്മീയപ്രതിസന്ധികൾക്കും ആശ്വാസം പകരുകയും പ്രത്യാശ നൽകുകയുമാണ് ധ്യാനത്തിന്റെ ലക്ഷ്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല സമയക്രമത്തിലുള്ള യുവജനങ്ങൾക്കു പങ്കെടുക്കത്തക്കവിധം ഉച്ചകഴിഞ്ഞും വൈകുന്നേരവുമായിട്ടാണ് ധ്യാനം. 14 മുതൽ 16വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ധ്യാനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 14നു വൈകുന്നേരം ആറു മുതൽ എട്ടു വരെയും 15ന് വൈകുന്നേരം ആറു മുതൽ 7.45 വരെയും 16നു ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെയുമാണ് ധ്യാനം.
ഷംഷബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ ധ്യാനം നയിക്കും. ജപമാലയോടെ ആരംഭിക്കുന്ന ധ്യാനം ആരാധനയോടെ സമാപിക്കും. ആരാധനയ്ക്ക് ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ. മാണി കുഴുപ്പൻകുറ്റി എന്നിവർ നേതൃത്വം നൽകും. മാർ ജോസഫ് പണ്ടാരശേരിൽ, മാർ എഫ്രേം നരികുളം, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ ആശംസകൾ നൽകും.
ധ്യാനത്തിനു ഫാ. ജോസഫ് ആലഞ്ചേരിൽ എസ്എംവൈഎം ഗ്ലോബൽ, സംസ്ഥാന ഭാരവാഹികളായ അരുണ്‍ ഡേവിസ്, ബിവിൻ വർഗീസ്, വിപിൻ പോൾ, ജൂബിൻ കൊടിയംകുന്നേൽ, മെൽബിൻ പുളിയംതൊട്ടിയിൽ, അഞ്ജുമോൾ ജോണി, ആൽബിൻ, ദിവ്യ, ജിബിൻ, ആൽവിൻ, ജിതിൻ, ജോസ്മോൻ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ലിങ്ക് htts://for ms.gle/y mhyKzBFuWJ5XdE67. കൂടുതൽ വിവരങ്ങൾക്ക് 7025611780, 9495038417.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.