ചെത്തിപ്പുഴ ആശുപത്രിയിൽ മാർ ജോസഫ് പവ്വത്തിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം വെള്ളിയാഴ്ച
ചെത്തിപ്പുഴ ആശുപത്രിയിൽ മാർ ജോസഫ് പവ്വത്തിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം വെള്ളിയാഴ്ച
Wednesday, July 1, 2020 12:46 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ ആ​റു നി​ല​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​റി സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ എ​ട്ട് ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ൾ, അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള മാ​ർ ജോ​ർ​ജ് കോ​ച്ചേ​രി സ​പ്ത​തി സ്മാ​ര​ക ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, നെ​ഫ്രോ ആ​ൻ​ഡ് ട്രാ​ൻ​സ്പ്ലാ​ന്‍റ് ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റ്, മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​പ്ത​തി സ്മാ​ര​ക പ്രീ​സ്റ്റ് വാ​ർ​ഡ്, ഡോ. ​എ.​എം. ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ഡീ​ല​ക്സ് മു​റി​ക​ൾ, ഡോ. ​ജോ​ർ​ജ് പ​ട​നി​ലം മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി ഒ​പി മു​റി​കൾ, അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു നി​ർ​മി​ച്ച സെ​ന്‍റ​റ​ൽ സ്റ്റെ​റൈൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എന്നിവയാണ് ഈ ബ്ലോക്കിൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ളത്. സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ക്കും.

കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ന്നേദി​വ​സം ബ്ല​ഡ് ക​ന്പോ​ണ​ന്‍റ് ഫെ​സി​ലി​റ്റി (ര​ക്ത​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ ഘ​ട​ക​ങ്ങ​ൾ വേ​ർ​തി​രി​ച്ച് രോ​ഗി​ക്കാ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ മാ​ത്രം ന​ല്കാനു​ള്ള സം​വി​ധാ​നം)​യോ​ടെ ന​വീ​ക​രി​ച്ച ബ്ല​ഡ് ബാ​ങ്ക്, ദീ​ർ​ഘ​നാ​ൾ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത സാ​ന്തോം റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, ന​വീ​ക​രി​ച്ച സാ​ന്തോം ഓ​ഡി​റ്റോ​റി​യം, സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ​മാ​ഹ​രി​ച്ച ജീ​വ​കാ​രു​ണ്യ നി​ധി​കൊ​ണ്ടു നി​ർ​മി​ച്ച സ്നേ​ഹ​ഭ​വ​നം എ​ന്നി​വ​യു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും ന​ട​ക്കും.


സെ​ന്‍റ് തോ​മ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി പ​രു​വപ്പ​റ​ന്പി​ൽ അ​നു​സ്മ​ര​ണ​വും ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ ത​യാ​റാ​ക്കി​യ ഹോ​സ്പി​റ്റ​ൽ ആ​ന്ത​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കു​മെ​ന്നു ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, ഫാ. ​തോ​മ​സ് പു​തി​യി​ടം, ഫാ. ​സി​ബി കൈ​താ​ര​ൻ, മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് സ​ഖ​റി​യ, എം.​ജെ. അ​പ്രേം, സി​സ്റ്റ​ർ മെ​റീ​ന എ​സ്ഡി, ജി​ജി ജേ​ക്ക​ബ്, പോ​ൾ മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.