അ​ല​ന്‍ ഷു​ഹൈ​ബ് കാമ്പസിലെത്തി പ​രീ​ക്ഷ​യെ​ഴു​തി
അ​ല​ന്‍ ഷു​ഹൈ​ബ്  കാമ്പസിലെത്തി പ​രീ​ക്ഷ​യെ​ഴു​തി
Wednesday, February 19, 2020 12:26 AM IST
ത​​​ല​​​ശേ​​​രി: മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധം ആ​​​രോ​​​പി​​​ച്ച് യു​​​എ​​​പി​​​എ ചു​​​മ​​​ത്തി വി​​​യ്യൂ​​​ര്‍ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന അ​​​ല​​​ന്‍ ഷു​​​ഹൈ​​​ബ് ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ പാ​​​ല​​​യാ​​​ട് കാ​​​മ്പ​​​സി​​​ലെ​​​ത്തി എ​​​ല്‍​എ​​​ല്‍​ബി ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 1.10 നാ​​​ണ് ക​​​ന​​​ത്ത പോ​​​ലീ​​​സ് സു​​​ര​​​ക്ഷ​​​യി​​​ല്‍ പാ​​​ല​​​യാ​​​ടെ​​​ത്തി​​​യ​​​ത്. ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ന്‍ ക​​​ണ്ണൂ​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.


പാ​​​ല​​​യാ​​​ട് കാ​​​മ്പ​​സി​​​ലെ നി​​​യ​​​മ​​​പ​​​ഠ​​​ന​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യ അ​​​ല​​​ൻ ഷു​​ഹൈ​​ബി​​നെ കേ​​​സി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. മൊ​​​ത്തം അ​​​ഞ്ചു പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് എ​​​ഴു​​​തേ​​​ണ്ട​​​ത്. ഇ​​​ന്ന​​​ലെ പ​​രീ​​ക്ഷ​​യ്ക്കു ജ​​​ന​​​റ​​​ല്‍ ഇം​​​ഗ്ലീ​​​ഷാ​​​യി​​​രു​​​ന്നു വി​​​ഷ​​​യം. നാ​​​ളെ​​​യാ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ പ​​​രീ​​​ക്ഷ. ഈ​​​മാ​​​സം 28ന് ​​പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.