പൊ​ന്നാ​നി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ മ​രി​ച്ചു
പൊ​ന്നാ​നി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ മ​രി​ച്ചു
Monday, November 18, 2019 12:49 AM IST
പൊ​​ന്നാ​​നി: പൊ​​ന്നാ​​നി പു​​ളി​​ക്ക​​ക​​ട​​വ് ജം​​ഗ്ഷ​​നി​​ൽ കാ​​റും ലോ​​റി​​യും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ചു മ​​രി​​ച്ച തി​​രൂ​​ർ ബി.​​പി.​​അ​​ങ്ങാ​​ടി സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​ർ​​ക്കു നാ​​ട് ക​​ണ്ണീ​​രോ​​ടെ വി​​ട ന​​ൽ​​കി. ശ​​നി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. കാ​​ർ യാ​​ത്ര​​ക്കാ​​രാ​​യ ചി​​റ​​യി​​ൽ അ​​ഹ​​മ്മ​​ദ് ഫൈ​​സ​​ൽ (48), ഭാ​​ര്യ സു​​ബൈ​​ദ (40) കു​​ടും​​ബ സു​​ഹൃ​​ത്ത് പൊ​​റാ​​ട​​ത്ത് പ​​റ​​ന്പി​​ൽ നൗ​​ഫ​​ൽ (38) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. പു​​റ​​ങ്ങി​​ലെ ബ​​ന്ധു​​വീ​​ട്ടി​​ൽ നി​​ന്നു ബി​​പി അ​​ങ്ങാ​​ടി​​യി​​ലെ വീ​​ട്ടി​​ലേ​​ക്കു പോ​​കു​​ന്പോ​​ഴാ​​ണ് ച​​ര​​ക്കു​​ലോ​​റി ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച കാ​​റി​​ലി​​ടി​​ച്ച​​ത്.

ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ കാ​​റി​​ന​​ക​​ത്തു​​നി​​ന്നു ഏ​​റെ ശ്ര​​മ​​ക​​ര​​മാ​​യാ​​ണ് ഇ​​വ​​രെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. മൂ​​ന്നു​​പേ​​രും ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു. ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ സു​​ഹൃ​​ത്ത് നൗ​​ഷാ​​ദ് തൃ​​ശൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തി​​ട്ടി​​ല്ല.

മ​​രി​​ച്ച ഫൈ​​സ​​ലി​​ന്‍റെ കൂ​​ട്ടു​​കാ​​രും കു​​ടും​​ബ​​സു​​ഹൃ​​ത്തു​​ക്ക​​ളും ആ​​യി​​രു​​ന്നു നൗ​​ഫ​​ലും പ​​രി​​ക്കു​​ക​​ളോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന നൗ​​ഷാ​​ദും. ഫൈ​​സ​​ലി​​ന്‍റെ ദൂ​​ര യാ​​ത്ര​​ക​​ളി​​ലെ​​ല്ലാം ആ​​ത്മ സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ നൗ​​ഫ​​ലി​​നെ​​യും നൗ​​ഷാ​​ദി​​നെ​​യും കൂ​​ടെ കൂ​​ട്ടാ​​റു​​ണ്ടാ​​യി​​രു​​ന്നു. പ​​തി​​വു​​പോ​​ലെ ശ​​നി​​യാ​​ഴ്ച​​യും ഫൈ​​സ​​ലും ഭാ​​ര്യ​​യും കു​​ടും​​ബ വീ​​ട്ടി​​ലേ​​ക്കു​​ള്ള സ​​ന്ദ​​ർ​​ശ​​ന യാ​​ത്ര​​യി​​ൽ ഇ​​രു​​വ​​രെ​​യും കൂ​​ടെ കൂ​​ട്ടു​​ക​​യാ​​യി​​രു​​ന്നു.


ഏ​​താ​​നും മാ​​സം മു​​ന്പാ​​ണ് നൗ​​ഫ​​ലി​​ന്‍റെ പി​​താ​​വ് മ​​ക്ക​​യി​​ൽ മ​​രി​​ച്ച​​ത്. അ​​ഹ​​മ്മ​​ദ് ഫൈ​​സ​​ലാ​​ണ് കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ദു​​ബാ​​യി​​യി​​ൽ ജോ​​ലി ചെ​​യ്ത് വ​​രി​​ക​​യാ​​യി​​രു​​ന്ന ഫൈ​​സ​​ൽ ഒ​​രു മാ​​സം മു​​ന്പാ​​ണ് പ്ര​​വാ​​സ ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ച്ച് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ഖ​​ദീ​​ജ ബി​​ൻ​​സി, ഫാ​​ത്തി​​മ ജി​​ൻ​​ഷ, ഷാ​​ഹു​​ൽ ഹ​​മീ​​ദ് എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്. ഹ​​മീ​​ദ് മ​​രു​​മ​​ക​​നാ​​ണ്. പ​​രേ​​ത​​നാ​​യ പൊ​​റാ​​ട​​ത്ത് പ​​റ​​ന്പി​​ൽ അ​​ബ്ദു​​ൾ ല​​ത്തീ​​ഫി​​ന്‍റെ​​യും ഉ​​മ്മു സ​​ൽ​​മ​​യു​​ടെ​​യും മ​​ക​​നാ​​ണ് മ​​രി​​ച്ച നൗ​​ഫ​​ൽ. ഭാ​​ര്യ ഷ​​ബീ​​ബ.

എ​​ട​​പ്പാ​​ൾ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ച മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ പൊ​​ന്നാ​​നി പോ​​ലീ​​സ് ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​ത്തി.​​തു​​ട​​ർ​​ന്ന് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി ഉ​​ച്ച​​യോ​​ടെ ക​​ണ്ണം​​കു​​ളം ജു​​മാ മ​​സ്ജി​​ദി​​ൽ ഖ​​ബ​​റ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.