മൂ​ന്നാ​റി​ൽ 14 നി​ല മ​ന്ദി​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാക്കി
Monday, September 23, 2019 11:25 PM IST
മൂ​​ന്നാ​​ർ: പ​​ള്ളി​​വാ​​സ​​ലി​​ലെ 14 നി​​ല കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന അ​​നു​​മ​​തി​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും പ​​ള്ളി​​വാ​​സ​​ൽ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി റ​​ദ്ദു​ ചെ​​യ്തു. പ​​ള്ളി​​വാ​​സ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ 9/15 (1)ൽ ​ഉ​​ള്ള കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളു​​മാ​​ണ് ഇ​​ന്ന​​ലെ അ​​ടി​​യ​​ന്ത​​ര പ​​ഞ്ചാ​യ​​ത്തു ക​​മ്മി​​റ്റി യോ​​ഗം​​കൂ​​ടി സെ​​ക്ര​​ട്ട​​റി ഹ​​രി പു​​രു​​ഷോ​​ത്ത​​മ​​ൻ റ​​ദ്ദു​​ ചെ​​യ്ത​​ത്. 19.7.2010-ലാ​​ണ് കെ​​ട്ടി​​ട​​ത്തി​​ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​വ​​ർ​​ത്ത​​ന അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്.


ക​​ഴി​​ഞ്ഞ​​ദി​​വ​​സം ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ ഡോ. ​​രേ​​ണു രാ​​ജ് കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന അ​​നു​​മ​​തി റ​​ദ്ദു​​ചെ​​യ്യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു പ​​ള്ളി​​വാ​​സ​​ൽ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​ക്കു ക​​ത്ത് ന​​ൽ​​കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.