ചെറുപുഴയിലെ കെ. ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വി​ശ്വാ​സ​വ​ഞ്ച​ന കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ൽ
ചെറുപുഴയിലെ കെ. ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക ട്ര​സ്റ്റ്   ഭാ​ര​വാ​ഹി​ക​ൾ വി​ശ്വാ​സ​വ​ഞ്ച​ന കു​റ്റ​ത്തി​ന്  അ​റ​സ്റ്റി​ൽ
Friday, September 20, 2019 11:22 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ചെ​​​റു​​​പു​​​ഴ​​​യി​​​ലെ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍ സ്മാ​​​ര​​​ക ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ചെ​​​റു​​​പു​​​ഴ ഡ​​​വ​​​ല​​​പ്പേ​​​ഴ്സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍​മാ​​​രു​​​മാ​​​യ അ​​​ഞ്ചു​​​പേ​​​രെ വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന കു​​​റ്റ​​​ത്തി​​​ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ത​​​ളി​​​പ്പ​​​റ​​​മ്പ് ഡി​​​വൈ​​​എ​​​സ്പി ടി.​​​കെ. ​ര​​​ത്ന​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​റു മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു​​​ശേ​​​ഷം രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​നും കെ​​​പി​​​സി​​​സി മു​​​ന്‍ നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ ചെ​​​റു​​​പു​​​ഴ വ​​​യ​​​ക്ക​​​ര​​​യി​​​ലെ കെ.​ ​​കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍​നാ​​​യ​​​ര്‍ (89), സെ​​​ക്ര​​​ട്ട​​​റി​​​യും ചെ​​​റു​​​പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ പു​​​ളി​​​ങ്ങോം കോ​​​ഴി​​​ച്ചാ​​​ലി​​​ലെ കൊ​​​ച്ചു​​​പു​​​ര​​​യി​​​ല്‍ റോ​​​ഷി ജോ​​​സ്(48), മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​വ് പു​​​ളി​​​ങ്ങോം ചു​​​ണ്ട​​​യി​​​ലെ തൈ​​​വ​​​ള​​​പ്പി​​​ല്‍ ടി.​​​വി.​ അ​​​ബ്ദു​​​ള്‍​സ​​​ലീം (43), ചി​​​റ്റ​​​ടി തി​​​മി​​​രി​​​യി​​​ലെ ചൊ​​​വ്വാ​​​റ്റു​​കു​​​ന്നേ​​​ല്‍ സി.​​​ഡി.​ സ്‌​​​ക​​​റി​​​യ (73), പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ലി​​​ലെ ജാ​​​തി​​​കു​​​ള​​​ത്തി​​​ല്‍ ജെ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ (53) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ലീ​​​ഡ​​​ര്‍ കെ.​ ​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ പേ​​​രി​​​ല്‍ ട്ര​​​സ്റ്റു​​​ണ്ടാ​​​ക്കി 30 ല​​​ക്ഷം രൂ​​​പ തി​​​രി​​​മ​​​റി​​​ന​​​ട​​​ത്തി ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന ട്ര​​​സ്റ്റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ചി​​​റ്റാ​​​രി​​​ക്കാ​​​ല്‍ ക​​​ണ്ണി​​​വ​​​യ​​​ലി​​​ലെ ജ​​​യിം​​​സ് പ​​​ന്ത​​​മ്മാ​​​ക്ക​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. സൂ​​​പ്പ​​​ര്‍ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​യി ര​​​ണ്ടേ​​​ക്ക​​​ര്‍ സ്ഥ​​​ല​​​മെ​​​ടു​​​ത്ത് അ​​​വി​​​ടെ അ​​​നു​​​ബ​​​ന്ധ​​​മാ​​​യി മ​​​ള്‍​ട്ടി പ​​​ര്‍​പ്പ​​​സ് ഷോ​​​പ്പിം​​​ഗ് മാ​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ല്‍ ഓ​​​ഹ​​​രി​​​യി​​​ന​​​ത്തി​​​ല്‍ ല​​​ക്ഷ​​​ങ്ങ​​​ള്‍ വാ​​​ങ്ങി​​​യ​​​ശേ​​​ഷം ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ബേ​​നാ​​​മി ഇ​​​ട​​​പാ​​​ടാ​​​യാ​​​ണു ഷോ​​​പ്പിം​​​ഗ് കോം​​​പ്ല​​​ക്‌​​​സ് നി​​​ര്‍​മി​​​ച്ച​​​തെ​​​ന്നും പ​​​രാ​​​തി​​​യു​​​ണ്ട്. ചെ​​​റു​​​പു​​​ഴ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്‌​​​ചേ​​​ഴ്‌​​​സ് ആ​​​ൻ​​​ഡ് ഡ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണു പ​​​ണം മു​​​ഴു​​​വ​​​ന്‍ വ​​​ക​​​മാ​​​റ്റി​​​യ​​​തെ​​​ന്നും മ​​​റ്റു ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍​മാ​​​ര്‍ അ​​​റി​​​യാ​​​തെ​​​യാ​​​ണ് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.


അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ പെ​​​രി​​​ങ്ങോം സി​​​ഐ വി.​ ​​രാ​​​ജ​​​ഗോ​​​പാ​​​ല്‍, എ​​​സ്ഐ മ​​​ഹേ​​​ഷ് കെ.​ ​​നാ​​​യ​​​ര്‍ എ​​​എ​​​സ്ഐ സി.​ ​​ത​​​മ്പാ​​​ന്‍ എ​​​ന്നി​​​വ​​​രും ഉ​​​ച്ച​​​യ്ക്കു 12.30 ന് ​​​ആ​​​രം​​​ഭി​​​ച്ച ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. നേ​​​ര​​​ത്തെ ക​​​ഴി​​​ഞ്ഞ 15 ന് ​​​കെ.​ ക​​​രു​​​ണാ​​​ക​​​ര​​​ന്‍ ട്ര​​​സ്റ്റി​​​ന്‍റെ എ​​​ട്ട് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍​മാ​​​രെ​​​യും ചോ​​​ദ്യം​​​ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രോ​​​ട് ഇ​​​ന്ന​​​ലെ വീ​​​ണ്ടും ഹാ​​​ജ​​​രാ​​​കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.