സിജു ഉ​ട​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്രതീക്ഷയിൽ‌ മാ​താ​പി​താ​ക്ക​ൾ
സിജു ഉ​ട​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്രതീക്ഷയിൽ‌ മാ​താ​പി​താ​ക്ക​ൾ
Wednesday, July 24, 2019 12:23 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ഇ​​​റാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ബ്രി​​ട്ടീ​​ഷ് ക​​​പ്പ​​​ലി​​​ലെ ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ സി​​​ജു വി. ​​​ഷേ​​​ണാ​​​യി​ ഉ​​​ട​​​ൻ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ വി​​​റ്റ​​​ൽ ഷേ​​​ണാ​​​യി​​​യും ശ്യാ​​​മ​​​ള ഷേ​​​ണാ​​​യി​​​യും. ഇ​​​വ​​​രു​​​ടെ ഏ​​​കമ​​​ക​​​നാ​​​ണ് സി​​​ജു. സം​​​ഭ​​​വ​​​ശേ​​​ഷം സി​​​ജു വീ​​​ട്ടി​​​ലേ​​​ക്ക് വി​​​ളി​​​ച്ചി​​​ട്ടി​​​ല്ല. ജൂ​​​ൺ 14നാ​​​ണ് നാ​​​ട്ടി​​​ൽനി​​​ന്നു പോ​​​യ​​​ത്. 19 വ​​​ർ​​​ഷ​​​മാ​​​യി വി​​​വി​​​ധ ഷി​​​പ്പിം​​​ഗ് ക​​​മ്പ​​​നി​​​ക​​​ളി​​​ൽ ജോ​​​ലി​​​ചെ​​യ്തു വ​​രി​​ക​​യാ​​ണ്.


നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി ഈ ​​​ക​​​മ്പ​​​നി​​​യി​​​ൽ സി​​​ജു ജോ​​​ലിയിൽ പ്രവേശിച്ചിട്ട്. മൂ​​​ന്നുമാ​​​സം ക​​​പ്പ​​​ലി​​​ലെ ജോ​​​ലി​​​യും മൂ​​​ന്നു മാ​​​സം അ​​​വ​​​ധി​​​യു​​​മാ​​​യി​​​രു​​​ന്നു സി​​​ജു​​​വി​​​ന്. ഈ ​​​മാ​​​സം 19നാ​​​ണ് മ​​​ക​​​ൻ ത​​​ങ്ങ​​​ളെ ഫ്യൂ​​​ജി​​​റാ പോ​​​ർ​​​ട്ടി​​​ൽനി​​​ന്നു വി​​​ളി​​​ച്ച​​​തെ​​​ന്ന് അ​​​മ്മ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.