എ​ൽ​പി, യു​പി ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് ഹ​യ​ർ ഗ്രേ​ഡ്
Thursday, July 18, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ ലോ​​​വ​​​ർ പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​മാ​​​ർ​​​ക്കു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഹ​​​യ​​​ർ ഗ്രേ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. 15 വ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ സേ​​​വ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഹെ​​​ഡ്മാ​​​സ്റ്റ​​​ർ സ്കെ​​​യി​​​ൽ ല​​​ഭി​​​ച്ച​​​തി​​​നു ശേ​​​ഷം 8- 10 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്കു ഹെ​​​ഡ്മാ​​​സ്റ്റ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ആ​​​ദ്യ സ​​​മ​​​യ​​​ബ​​​ന്ധി​​​ത ഹ​​​യ​​​ർ​​​ഗ്രേ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കും.

ക​​​ഴി​​​ഞ്ഞ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ സ​​​മ​​​യ​​​ത്ത് ഉ​​​ണ്ടാ​​​യ അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​ൻ ധ​​​ന​​​വ​​​കു​​​പ്പാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വ​​​ച്ച​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഒ​​​ട്ടേ​​​റെ കേ​​​സു​​​ക​​​ൾ വ​​​രു​​​ക​​​യും സ​​​ർ​​​ക്കാ​​​ർ പ​​​ണം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യേ​​​ണ്ടി വ​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഹ​​​യ​​​ർ ഗ്രേ​​​ഡ് ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.