സ​മ​ന്വ​യയി​ലൂ​ടെ ത​സ്തി​ക നി​ർ​ണ​യം: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
Thursday, June 27, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ,എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യ​​​വും എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​വും 2019-20 വ​​​ർ​​​ഷം മു​​​ത​​​ൽ സ​​​മ​​​ന്വ​​​യ എ​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി ന​​​ട​​​ത്താ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ചു​​​വ​​​ടെ .

2019-20 വ​​​ർ​​​ഷം ത​​​സ്തി​​​ക നി​​​ർ​​​ണ​​​യ​​​ത്തി​​​ന് സ​​​മ​​​ന്വ​​​യ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ഏ​​​താ​​​നം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളു​​​ടെ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ​​​പ്പോ​​​ലെ മാ​​​നു‌​​​വ​​​ലാ​​​യി ന​​​ട​​​ത്തി ജൂ​​​ണി​​​ൽ ത​​​ന്നെ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്തെ ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളു​​​ക​​​ളി​​​ലെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യ​​​വും മാ​​​നു​​​വ​​​ലാ​​​യി ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം സ​​​മ​​​ന്വ​​​യ​​​വ​​​ഴി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​യും ഈ ​​​വ​​​ർ​​​ഷം മാ​​​നു​​​വ​​​ലാ​​​യി ചെ​​​യ്യ​​​ണം.

സ​​​ന്പൂ​​​ർ​​​ണ​​​യു​​​ടെ യൂ​​​സ​​​ർ നെ​​​യി​​​മും പാ​​​സ് വേ​​​ർ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ലോ​​​ഗി​​​ൻ ചെ​​​യ്യേ​​​ണ്ട​​​ത്. ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ഈ ​​​സൗ​​​ക​​​ര്യം പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ണ്. പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ സൈ​​​റ്റ് ലോ​​​ഗി​​​ൻ ചെ​​​യ്ത ശേ​​​ഷം ഒ​​​ന്നാം ടാ​​​ബി​​​ൽ ആ​​​റാം പ്ര​​​വൃ​​​ത്തി ദി​​​ന​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ന​​​ല്കി​​​യ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ കാ​​​ണാം. ഇ​​​ത് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ത​​​ന്നെ സൈ​​​റ്റി​​​ൽ ക​​​ണ്‍​ഫേം ചെ​​​യ്യ​​​ണം.


സ്റ്റാ​​​ഫ് സ്റ്റേ​​​റ്റ്മെ​​​ന്‍റ് എ​​​ന്ന ടാ​​​ബി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത്. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ത​​​നു​​​സ​​​രി​​​ച്ചു വേ​​​ണം പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ന്വ​​​യ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത്. മൂ​​​ന്നാ​​​മ​​​ത്തെ ടാ​​​ബി​​​ൽ സ്കൂ​​​ളി​​​ന്‍റെ ഫി​​​റ്റ്ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്ലാ​​​ൻ എ​​​ന്നി​​​വ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. സ്കൂ​​​ളി​​​ൽ യു​​​ഐ​​​ഡി, ഇ​​​ഐ​​​ഡി ഇ​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ റീ ​​​അ​​​ഡ്മി​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്ട്രെം​​​ഗ്ത് എ​​​ന്ന ടാ​​​ബ് ദൃ​​​ശ്യ​​​മാ​​​കും. ഇ​​​ത്ത​​​രം കു​​​ട്ടി​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​വ​​​ര​​​ങ്ങ​​​ൾ ഈ ​​​ടാ​​​ബി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. പ്രൈ​​​മ​​​റി സ്കൂ​​​ളു​​​ക​​​ളും ത​​​സ്തി​​​ക കു​​​റ​​​വു​​​ള്ള ഹൈ​​​സ്കൂ​​​ളു​​​ക​​​ളും 27 നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ലും മ​​​റ്റ് ഹൈ​​​സ്കൂ​​​ളു​​​ക​​​ൾ 29 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ലും വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.