പി.സി. ജോർജിന്‍റെ വീടിനു നേരെ ആക്രമണം
Thursday, May 23, 2019 12:59 AM IST
ഈ​​രാ​​റ്റു​​പേ​​ട്ട: പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ​​യു​​ടെ വീ​​ടി​​നു നേ​​രെ അ​​ക്ര​​മ​​ണം. ഇ​​ന്ന​​ലെ രാ​​ത്രി 7.30നാ​​ണ് അ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സോ​​ഷ്യ​​ൽ മീ​​ഡി​​യ​യി​​ൽ എം​​എ​​ൽ​​എ​​യു​​ടേതെന്ന പേരിൽ പ്രചരിച്ച ശ​​ബ്ദ​​രേ​​ഖ​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ ഒ​​രു വി​​ഭാ​​ഗം ആ​​ളു​​ക​​ൾ ചേ​​ന്നാ​​ടു ക​​വ​​ല​​യി​​ലു​​ള്ള എം​​എ​​ൽ​​എ​​യു​​ടെ വീ​​ട്ടി​​ലേ​​ക്കു മാ​​ർ​​ച്ച് ന​​ട​​ത്തി​​യി​​രു​​ന്നു. ഇതിനിടെയാണ് ആ​​ക്ര​​മ​​ണ​​ം.


വീ​​ടി​​ന്‍റെ പ​​ടിപ്പു​​ര​​യു​​ടെ ഓ​​ടു​​ക​​ൾ എ​​റി​​ഞ്ഞു ത​​ക​​ർ​​ത്തു. വീ​​ടി​​നു നേ​​രെ​​യും ക​​ല്ലേ​​റു​​ണ്ടാ​​യി. ഈ ​​സ​​മ​​യം പി.​​സി. ജോ​​ർ​​ജ് വീ​​ട്ടി​​ൽ ഇ​​ല്ലാ​​യി​​രു​​ന്നു. കു​​ടും​​ബാം​ഗ​​ങ്ങ​​ൾ വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സ് വീ​​ടി​​നു കാ​​വ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.