അമിത ചൂട്: അണക്കെട്ടിന് ചലനവ്യതിയാനമുണ്ടാകാൻ സാധ്യത
Wednesday, May 22, 2019 1:04 AM IST
ചെ​റു​തോ​ണി: ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​മി​ത ചൂ​ടി​ൽ അ​ണ​ക്കെ​ട്ടി​ന് ച​ല​ന​വ്യ​തി​യാ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് ആ​ർ.​ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. വെ​ള്ള പെ​യി​ന്‍റ് അ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഒ​രു പ​രി​ധി​വ​രെ ഇ​ത് ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ഡാം ​സേ​ഫ്റ്റി അ​തോ​റി​റ്റി ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാ വ​ർ​ഷ​വും മ​ണ്‍സൂ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് ന​ട​ത്താ​റു​ള്ള പ​തി​വു പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സം​ഘം എ​ത്തി​യ​ത്. ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന​ക​വും പ​രി​സ​ര​വും സം​ഘം പ​രി​ശോ​ധി​ച്ചു.

ക​ഴി​ഞ്ഞ പ്ര​ള​യ​ക്കെ​ടു​തി​യിൽ അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡാം ​തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​തു​മൂ​ലം അ​ണ​ക്കെ​ട്ടി​ന് യാ​തൊ​രു വി​ധ നാ​ശ​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്തി​നു​മു​ന്നോ​ടി​യാ​യി ഷ​ട്ട​റു​ക​ൾ​ക്കും ഗേ​റ്റു​ക​ൾ​ക്കും ഓ​യി​ൽ ഇ​ടു​ക, റ​ബ​ർ ബു​ഷ് മാ​റു​ക തു​ട​ങ്ങി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പ് തീ​ർ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.


ഡാം ​സു​ര​ക്ഷാ അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ജോ​സ​ഫ്, പ്ര​ഫ.​ജ​യ​രാ​ജ്, കെ.​എ​സ്.​ഇ.​ബി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ബി​ബി​ൻ ജോ​സ​ഫ്, മെ​ക്കാ​നി​ക്ക​ൽ ചീ​ഫ് എ​ൻ​ജി​നീ​യ​ർ വി.​എ​സ് ഷാ​ജി, സ​ബ് എ​ൻ​ജി​നീ​യ​ർ പി.​ജ​യ, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ശ്രീ​ല​ത, അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി​നോ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd