വൈ​എം​സി​എ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​കസം​ഗ​മം കൊച്ചിയിൽ
Saturday, May 18, 2019 1:50 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം വൈ​​​എം​​​സി​​​എ​​​യു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ വൈ​​​എം​​​സി​​​എ​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക സം​​​ഗ​​​മ​​​വും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു സ്വീ​​​ക​​​ര​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം വൈ​​​എം​​​സി​​​എ​​​യി​​​ൽ നാ​​​ളെ രാ​​​വി​​​ലെ 12ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക സം​​​ഗ​​​മ​​​ത്തി​​​ൽ സ​​​മ​​​കാ​​​ലീ​​​ന സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ വൈ​​​എം​​​സി​​​എ​​​യു​​​ടെ ദൗ​​​ത്യ​​​വും ദ​​​ർ​​​ശ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഡ​​​ൽ​​​ഹി സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് കോ​​​ള​​​ജ് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ വ​​​ൽ​​​സ​​​ൻ തം​​​ന്പു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

​ഇ​​​ന്ത്യ​​​ൻ വൈ​​​എം​​​സി​​​എ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പ​​​രി​​​ഹാ​​​ര മാ​​​ർ​​​ഗ​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​മും​​ബൈ വൈ​​​എം​​​സി​​​എ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ജോ​​​ർ​​​ജ് സം​​​സാ​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു ച​​​ർ​​​ച്ച. വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് ചേ​​​രു​​​ന്ന സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​നം മാ​​​ർ​​​ത്തോ​​​മ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


യാ​​​ക്കോ​​​ബാ​​​യ സ​​​ഭ കൊ​​​ച്ചി ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.