പത്തനംതിട്ടയുടെ കാര്യം അ​റി​യി​ല്ല: ശ്രീ​ധ​ര​ൻ​പി​ള്ള
Friday, March 22, 2019 2:02 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ സ്ഥാ​​നാ​​ര്‍ഥി​​യെ പ്ര​​ഖ്യാ​​പി​​ക്കാ​​ത്ത​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണെ​ന്നു ത​​നി​​ക്ക​​റി​​യി​​ല്ലെ​​ന്നു സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ പി.​​എ​​സ്. ​ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. ഇ​​ക്കാ​​ര്യം ബി​​ജെ​​പി ദേ​​ശീ​​യ നേ​​തൃ​​ത്വ​​ത്തോ​​ടാ​​ണു ചോ​​ദി​​ക്കേ​​ണ്ട​​ത്. നി​​ല​​വി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച സ്ഥാ​​നാ​​ര്‍ഥി പ​​ട്ടി​​ക സ്വാ​​ഗ​​താ​​ര്‍​ഹ​​മാ​​ണെ​​ന്നും ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യ ശേ​​ഷ​​മാ​​ണ് ഡ​​ൽ​​ഹി​​യി​​ൽ​നി​​ന്നു മ​​ട​​ങ്ങി​​വ​​ന്ന​​ത്. എ​​ന്നാ​​ൽ, ഒ​​രു സീ​​റ്റി​​ല്‍ മാ​​ത്രം പ്ര​​ഖ്യാ​​പ​​നം വ​​രാ​​ത്ത​​തി​​നെ​​പ്പ​​റ്റി അ​​റി​​യി​​ല്ല. ശ​​ക്ത​​രാ​​യ സ്ഥാ​​നാ​​ര്‍ഥി​​ക​​ളെ​​യാ​​ണ് ഇ​​ത്ത​​വ​​ണ ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ശ്രീ​​ധ​​ര​​ന്‍ പി​​ള്ള പ​റ​ഞ്ഞു. പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ന്‍റെ പേര് അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​ർ​​എ​​സ്എ​​സ് നി​​ർ​​ദേ​​ശം ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത്ഷാ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. സ്ഥാനാർഥി പ്ര​​ഖ്യാ​​പ​​നം ​​ഇ​ന്നുണ്ടായേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd