കൈപ്പുഴ ഒരുങ്ങി, ക്നാനായ കുടുംബസംഗമത്തിനായി
Tuesday, February 19, 2019 1:11 AM IST
കോ​​ട്ട​​യം: പ്രേ​ഷി​ത കു​ടി​യേ​റ്റ​ത്തി​ന്‍റെ ഉജ്വ​ല സ്മ​ര​ണ​ക​ളു​ണ​ർ​ത്തി ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കെ​​സി​​സി​​യു​​ടെ 80-ാമ​​ത് വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളും ക്നാ​​നാ​​യ കു​​ടും​​ബ​​സം​​ഗ​​മ​​വും കൈ​​പ്പു​​ഴ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കും. 22 മു​​ത​​ൽ 24 വ​​രെ​​യാ​​ണ് ആ​​ഘോ​​ഷം. ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ​​യും ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് യൂ​​ത്ത് ലീ​​ഗി​​ന്‍റെ​​യും പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ​യാ​ണ് പ​രി​പാ​ടി.

22നു ​​വാ​​ര​​പ്പെ​​ട്ടി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ രാ​​വി​​ലെ എ​​ട്ടി​​നു ഫാ. ​​ജോ​​ർ​​ജ് പു​​തു​​പ്പ​​റ​​ന്പി​​ലി​​ന്‍റെ കാ​​ർ​​മി​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ തു​​ട​​ക്ക​​മാ​​കും. തു​​ട​​ർ​​ന്ന് കെ​​സി​​സി പ്ര​​ഥ​​മ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ഷെ​​വ​​ലി​​യാ​​ർ ജോ​​സ​​ഫ് ക​​ണ്ടോ​​ത്തി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ​​നി​​ന്നു തു​ട​ങ്ങു​ന്ന ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം ചു​​ങ്കം, ക​​രി​​ങ്കു​​ന്നം, വെ​​ളി​​യ​​ന്നൂ​​ർ, അ​​രീ​​ക്ക​​ര, ഉ​​ഴ​​വൂ​​ർ എ​ന്നി​വ​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഏ​​റ്റു​​മാ​​നൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. തു​​ട​​ർ​​ന്നു വി​​വി​​ധ ഫൊ​​റോ​​ന​​ക​​ളി​​ൽ​നി​​ന്നു​​മു​​ള്ള ആ​​ത്മീ​​യ-​​അ​​ത്മാ​​യ നേ​​താ​​ക്ക​​ളു​​ടെ ഛായാ​​ചി​​ത്ര​​ങ്ങ​​ളും വ​​ഹി​​ച്ചു​​ള്ള റാ​​ലി സ​​മ്മേ​​ള​​ന​​വേ​​ദി​​യാ​​യ കൈ​​പ്പു​​ഴ​​യി​​ലേ​​ക്കു നീ​​ങ്ങും. അ​​ഞ്ചി​​നു കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് പ​​താ​​ക ഉ​​യ​​ർ​​ത്തും. തു​​ട​​ർ​​ന്ന് ഫി​​ലിം ഫെ​​സ്റ്റി​​വ​​ൽ മ​​ത്സ​​രം ന​​ട​​ത്തും.

23നു ​​രാ​​വി​​ലെ 10.30നു ​​കേ​​ര​​ള ച​​രി​​ത്ര​​ത്തി​​ൽ ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ൾ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ് സെ​​മി​​നാ​​ർ ന​​യി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ൽ ഷൈ​​ജി ഓ​​ട്ട​​പ്പ​​ള്ളി​​ൽ, സാ​​ബു മു​​ണ്ട​​ക​​പ്പ​​റ​​ന്പി​​ൽ, തൂ​​ഫാ​​ൻ തോ​​മ​​സ്, പ്ര​​ഫ. തോ​​മ​​സ് മു​​ല്ല​​പ്പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. 4.30ന് ​​വി​വി​ധ മ​​ത്സ​​ര​​ങ്ങ​​ൾ ട്രീ​​സ ഡെ​​മി​​സ് പു​​ളി​​മൂ​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​ത്രി ഏ​​ഴി​​നു സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​നം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കൊ​​ഹി​​മ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് മാ​​ർ ജെ​​യിം​​സ് തോ​​പ്പി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ് ജേ​​താ​​വ് എ​​സ്. ഹ​​രീ​​ഷ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി​​മ​​ല​​ക്കു​​ട്ടി​​യ​​മ്മ, എ​​ഐ​​സി​​യു സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ബേ​​ബി മു​​ള​​വേ​​ലി​​പ്പു​​റ​​ത്ത്, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ സെ​​ക്ര​​ട്ട​​റി തോ​​മ​​സ് പീ​​ടി​​ക​​യി​​ൽ, ഫാ. ​​മാ​​ത്യു കു​​ഴി​​പ്പി​​ള്ളി​​യി​​ൽ, ജോ​​സ് തൊ​​ട്ടി​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


ക്നാ​​നാ​​യ സം​​ഗ​​മ ദി​​ന​​മാ​​യ 24നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കൈ​​പ്പു​​ഴ മാ​​ർ മാ​​ക്കി​​ൽ പ​​ബ്ലി​​ക് സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ​​നി​​ന്നും ക്നാ​​യി തൊ​​മ്മ​​ൻ ന​​ഗ​​റി​​ലേ​​ക്ക് ന​​ട​​ത്ത​​പ്പെ​​ടു​​ന്ന പ്രേ​​ഷി​​ത കു​​ടി​​യേ​​റ്റ അ​​നു​​സ്മ​​ര​​ണ റാ​​ലി ഷെ​​വ​​ലി​​യാ​​ർ ജോ​​യി ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. മ​​ല​​ബാ​​ർ ഉ​​ൾ​​പ്പെ​​ടെ 14 ഫൊ​​റോ​​ന​​ക​​ളി​​ൽ​​നി​​ന്നാ​​യി പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം സ​​മു​​ദാ​​യ അം​​ഗ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന വ​​ർ​​ണ​​ശ​​ന്പ​​ള​​മാ​​യ റാ​​ലി ന​​ടക്കും. ​

​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കൈ​​പ്പു​​ഴ ക്നാ​​യി​​ത്തൊ​​മ്മ​​ൻ ന​​ഗ​​റി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന കെ​​സി​​സി 80-ാം വാ​​ർ​​ഷി​​ക സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കെ​​സി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ജീ​​വ​​കാ​​രു​​ണ്യ സ​​ഹാ​​യ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കെ.​​എം. മാ​​ണി എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, കെ​​സി​​സി അ​​തി​​രൂ​​പ​​താ ചാ​​പ്ലെ​​യി​​ൻ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ്, ജോ​​സ് കെ. ​​മാ​​ണി എം​​പി, സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​നി​​ലം, ഫാ. ​​മാ​​ത്യു കു​​ഴി​​പ്പി​​ള്ളി​​ൽ, ഫാ. ​​ജോ​​സ് നെ​​ടു​​ങ്ങാ​​ട്ട്, ഡോ. ​​മേ​​ഴ്സി മൂ​​ല​​ക്കാ​​ട്ട്, ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ, പ്ര​​ഫ. ജോ​​യി മു​​പ്രാ​​പ്പ​​ള്ളി​​ൽ, ഷൈ​​ജി ഓ​​ട്ട​​പ്പ​​ള്ളി​​ൽ, സാ​​ബു മു​​ണ്ട​​ക​​പ്പ​​റ​​ന്പി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

സ​​മ്മേ​​ള​​ന​​ത്തി​​ൽ ഒൗ​​സേ​​പ്പ് ജോ​​ണ്‍ പു​​ളി​​മൂ​​ട്ടി​​ലി​​ന് ബെ​​സ്റ്റ് ബി​​സി​​ന​​സ്മാ​​ൻ അ​​വാ​​ർ​​ഡ് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സ​​മ്മാ​​നി​​ക്കും. രാ​​ത്രി 6.30ന് ​​ക​​ലാ​​സ​​ന്ധ്യ​​യും ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.