ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂടി
ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂടി
Wednesday, January 23, 2019 1:36 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും വ​​​ർ​​​ധി​​​ച്ചു. പെ​​​ട്രോ​​​ളി​​​നു 13 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​ണ് ഇ​​​ന്ന​​​ലെ ​മാ​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ വി​​​ല 73.21 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 69.61 രൂ​​​പ​​​യു​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പെ​​​ട്രോ​​​ൾ വി​​​ല 74.46 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 70.77 രൂ​​​പ​​​യു​​​മാ​​​യ​​​പ്പോ​​​ൾ കോ​​​ഴി​​​ക്കോട്ട് യ​​​ഥാ​​​ക്ര​​​മം 73.33 രൂ​​​പ​​​യും 69.75 രൂ​​​പ​​​യു​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച പെ​​​ട്രോ​​​ളി​​​നു 19 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 27 പൈ​​​സ​​​യും കൂ​​​ടി​​​യി​​​രു​​​ന്നു. 15 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ളി​​നു 3.19 രൂപയും ഡീ​​​സ​​​ലി​​​നു 3.95 രൂപയുമാണു വ​​​ർ​​​ധി​​​ച്ച​​​ത്. അ​​​തി​​​നി​​​ടെ, പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ളി​​​ലു​​​ള്ള അ​​​ന്ത​​​രം കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ൽ 3.60 രൂ​​​പ മാ​​​ത്ര​​​മാ​​​ണു പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ളി​​​ലു​​​ള്ള വ്യ​​​ത്യാ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.