പ്രതീക്ഷിത ഒഴിവുകൾ 31നകം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നടപടി
പ്രതീക്ഷിത ഒഴിവുകൾ 31നകം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നടപടി
Wednesday, January 23, 2019 1:06 AM IST
ആ​ല​പ്പു​ഴ: പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ 31നു ​മു​ന്പ് പി​എ​സ് ‌സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. 2019ൽ ​വ​രു​ന്ന പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ മു​ൻ​കൂ​ട്ടി 2018 സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ന്പ് പി​എ​സ്‌​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നു കാ​ട്ടി നേ​ര​ത്തെ ത​ന്നെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും മേ​ധാ​വി​ക​ൾ​ക്കും, നി​യ​മ​നാ​ധി​കാ​രി​ക​ൾ​ക്കും ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ന​ല്കി​യി​രു​ന്നെ​ങ്കി​ലും പ​ല വ​കു​പ്പു​ക​ളും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​ലി​ച്ചി​രു​ന്നി​ല്ല.

ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ ഇ​തി​ൽ അ​തീ​വ ശ്ര​ദ്ധ ചെ​ലു​ത്താ​നും ത​ങ്ങ​ളു​ടെ കീ​ഴി​ലെ വ​കു​പ്പ്-​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ പി​എ​സ്‌​സി മു​ഖേ​ന നി​യ​മ​നം ന​ട​ത്തേ​ണ്ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്കു നി​ർ​ബ​ന്ധ​മാ​യും റി​പ്പോ​ർ​ട്ടു ചെ​യ്യാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​തി​ന്‍റെ സ​മാ​ഹ​രി​ച്ച റി​പ്പോ​ർ​ട്ട് ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പി​ൽ ല​ഭി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ജി. ​ക​മ​ല വ​ർ​ധ​ന​റാ​വു അ​റി​യി​ച്ചു.


പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യി​ക്കാ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും പ​ല വ​കു​പ്പു​ക​ളും ഒ​ഴി​വു​ക​ൾ ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു പൂ​ഴ്ത്തി​വ്യ്ക്കു​ക​യാ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ങ്കി​ലും വ​കു​പ്പു​ക​ൾ പ​ല​തും അ​തു പാ​ലി​ക്കി​ല്ല. കോ​ട​തി​യി​ൽ​നി​ന്നും ഉ​ത്ത​ര​വ് വാ​ങ്ങി ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല ജി​ല്ല​ക​ളി​ലെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.