കെ.​എ. ബീ​ന​യ്ക്കും ഗിരിജ പ്രസാദിനും അ​വാ​ർഡ്
കെ.​എ. ബീ​ന​യ്ക്കും ഗിരിജ പ്രസാദിനും അ​വാ​ർഡ്
Saturday, January 12, 2019 1:17 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​വ​​​​ടി​​​​യാ​​​​ർ ഷീ​​​​ല ടീ​​​​ച്ച​​​​ർ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജോ​​​​ബ് ഡേ ​​​​പു​​​​ര​​​​സ്കാ​​​​രം ഡ​​​​യ​​​​റ​​​​ക്ട്രേ​​​​റ്റ് ഓ​​​​ഫ് ഫീ​​​​ൽ​​​​ഡ് പ​​​​ബ്ളി​​​​സി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റും എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യു​​​​മാ​​​​യ കെ.​​​​എ. ബീ​​​​ന​​​​ക്ക്. 25,000 രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്.

സ്ത്രീ​​​ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും സ്ത്രീ​​​​ക​​​​ളു​​​​ടെ സാ​​​​മൂ​​​​ഹ്യ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നും ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​ർ​​​​ഹ​​​​യാ​​​​ക്കി​​​​യ​​​​ത്. മി​​​​ക​​​​ച്ച സം​​​​ര​​​​ഭ​​​​ക​​​​യ്ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഗീ​​​​ത ടീ​​​​ച്ച​​​​ർ പു​​​​ര​​​​സ്കാ​​​​രം ഗി​​​​രി​​​​ജ പ്ര​​​​സാ​​​​ദി​​​​ന് സ​​​​മ്മാ​​​​നി​​​​ക്കും. ബി​​​​എ​​​​സ്എ​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യാ​​​​യ ഗി​​​​രി​​​​ജാ പ്ര​​​​സാ​​​​ദ് കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ മു​​​​ണ്ട​​​​ക്ക​​​​യ​​​​ത്ത് എം​​​​ജി​​​​എം എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷാ രം​​​​ഗ​​​​ത്തെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് അ​​​​വാ​​​​ർ​​​​ഡി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.