ജ​ന​റ​ല്‍ ക്വി​സ് മ​ത്സ​രം
Saturday, January 12, 2019 1:14 AM IST
പാ​​ലാ: എ​​സ്എം​​വൈ​​എം പാ​​ലാ രൂ​​പ​​ത വൈ​​എ​​ടി​​പി (യൂ​​ത്ത് ആ​​നി​​മേ​​റ്റേ​​ഴ്‌​​സ് ട്രെ​​യി​​നിം​​ഗ് പ്രോ​​ഗ്രാം) 26-ാം ബാ​​ച്ചി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഹാ​​ർ​​ക്കോ​​സ്-2019 എ​​ന്ന പേ​​രി​​ല്‍ 26 ന് ​​അ​​ഖി​​ല കേ​​ര​​ള ജ​​ന​​റ​​ല്‍ ക്വി​​സ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 നാ​​ണ് മ​​ത്സ​​രം.

13 നും 21 ​​നും ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള​​വ​​ര്‍​ക്കാ​​ണ് മ​​ത്സ​​രം. ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ക്കാ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 5001, 3001, 1001 രൂ​​പ​​യും തു​​ട​​ർ​​ന്നു വ​​രു​​ന്ന മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് 501 രൂ​​പ വീ​​ത​​വും സ​​മ്മാ​​നം ന​​ൽ​​കും. ര​​ണ്ടു പേ​​ര്‍ അ​​ട​​ങ്ങു​​ന്ന​​താ​​ണ് ഒ​​രു ടീം. 200 ​​രൂ​​പ​​യാ​​ണ് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഫീ​​സ്. മ​​ത്സ​​ര​​ത്തി​​നാ​​യി വ​​രു​​ന്ന​​വ​​ര്‍ പ്രാ​​യം തെ​​ളി​​യി​​ക്കു​​ന്ന സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്ക​​ണം.


പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍ 22 നു ​​മു​​ന്‍​പാ​​യി 8281662594 (ജോ​​സ​​ഫ്) 9847077304 (ജെ​​റി​​ൻ) എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ല്‍ വി​​ളി​​ച്ചു ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യേ​​ണ്ട​​താ​​ണ്. ച​​രി​​ത്രം, ഭൂ​​മി​​ശാ​​സ്ത്രം, ക​​റ​​ന്‍റ് അ​​ഫ​​യേ​​ഴ്‌​​സ്, സ്‌​​പോ​​ര്‍​ട്‌​​സ്, ആ​​ര്‍​ട്‌​​സ് എ​​ന്നീ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മാ​​ണ് ചോ​​ദ്യ​​ങ്ങ​​ൾ. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍​ക്ക് എ​​സ്എം​​വൈ​​എം വെ​​ബ്‌​​സൈ​​റ്റ് WWW.SMYMPALA.ORG സ​​ന്ദ​​ര്‍​ശി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.