അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
Wednesday, November 21, 2018 1:01 AM IST
കോ​​ട്ട​​യം: മാ​​ന്നാ​​ന​​ത്ത് ബൈ​​ക്കു​​ക​​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകട ത്തിൽ പരിക്കേറ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​രു​ന്ന ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. കു​​മാ​​ര​​ന​​ല്ലൂ​​ർ തൂ​​ത്തൂ​​ട്ടി പു​​ളി​​ങ്കു​​ഴി​​യി​​ൽ വീ​​ട്ടി​​ൽ പി.​​വി. ചാ​​ക്കോ​​യു​​ടെ മ​​ക​​ൻ പി.​​സി. വ​​ർ​​ഗീ​​സ് (54) ആ​​ണ് മ​​രി​​ച്ച​​ത്.

തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മാ​​ന്നാ​​നം ഷാ​​പ്പും​​പ​​ടി​​യി​​ലാ​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​തി​​ര​​ന്പു​​ഴ​​യി​​ൽനി​​ന്നു കു​​മാ​​ര​​ന​​ല്ലൂ​​ർ​​ക്കു പോ​​യ വ​​ർ​​ഗീ​​സ് സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് എ​​തി​​ർ ദി​​ശ​​യി​​ൽ എ​​ത്തി​​യ ബൈ​​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കോ​​ട്ട​​യം സെ​​ന്‍റ് ലാ​​സ​​റ​​സ് പ​​ള്ളി​​യി​​ൽ. അ​​മ്മ: മ​​റി​​യാ​​മ്മ ചാ​​ക്കോ. ഭാ​​ര്യ: ജ​​നോ വ​​ർ​​ഗീ​​സ് വ​​ല്യാ​​ട് ക​​ല്ലു​​പു​​ര​​യ്ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മെ​​റി​​ൻ (ന​​ഴ്സിം​​ഗ്, മൈ​​സൂ​​ർ), ഷെ​​റി​​ൻ (പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​നി). സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: എ​​ൽ​​സ, ലി​​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.