കെ​എ​സ്ആ​ർ​ടി​സി ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​​റു​ക​ൾ ഇ​ന്നു മു​ത​ൽ കു​ടുംബ​ശ്രീ​ക്ക്
കെ​എ​സ്ആ​ർ​ടി​സി ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​​റു​ക​ൾ  ഇ​ന്നു മു​ത​ൽ കു​ടുംബ​ശ്രീ​ക്ക്
Tuesday, October 16, 2018 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഓ​​​ണ്‍​ലൈ​​​ൻ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൗ​​​ണ്ട​​​റു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ കു​​​ടു​​​ബ​​​ശ്രീ​​​ക്ക്. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ങ്ങി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ എ​​​ല്ലാ ഡി​​​പ്പോ​​​ക​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും ഓ​​​ണ്‍​ലൈ​​​ൻ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ക്കു​​​ന്ന​​​ത്.

നൂ​​​റോ​​​ളം വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ഇതി നായി പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കി. സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ്ഥ​​​ലം വി​​​ട്ടുന​​​ൽ​​​കും; വാ​​​ട​​​ക, വൈ​​​ദ്യു​​​തി എ​​​ന്നി​​​വ​​​യ​​​ട​​​ക്കം മ​​​റ്റെ​​​ല്ലാ ചെല​​​വു​​​ക​​​ളും കു​​​ടു​​​ബ​​​ശ്രീ ത​​​ന്നെ വ​​​ഹി​​​ക്കണം. നേ​​​ര​​​ത്തെ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ക​​​രാ​​​ർ എ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന ക​​​ന്പ​​​നി​​​ക്കു ന​​​ൽ​​​കി​​​യ​​​തു​​​പോ​​​ലെ 4.5 ശ​​​ത​​​മാ​​​നം ക​​​മ്മീ​​​ഷ​​​നാ​​​ണു കു​​​ടും​​​ബ​​​ശ്രീ​​​ക്കു ന​​​ൽ​​​കു​​​ക. കു​​​ടും​​​ബ​​​ശ്രീ​​​ക്ക് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൗ​​​ണ്ട​​​റു​​​ക​​​ൾ കൈ​​​മാ​​​റാ​​​നു​​​ള്ള മാ​​​നേ​​​ജ്മെ​​​ന്‍റ് തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ വ​​​ലി​​​യ ഉ​​​പ​​​രോ​​​ധ സ​​​മ​​​രം ന​​ട​​ത്താ​​​ൻ എ​​​ഐ​​​ടി​​​യു​​​സി​​​യു​​​ടെ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​എ​​​സ്ടി​​​ഇ​​​യു തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​ണ്ട്.


ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റി​​​നാ​​​ണ് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൗ​​​ണ്ട​​​റു​​​ക​​​ൾ തു​​​റ​​​ക്കു​​​ക. രാ​​​വി​​​ലെ അ​​​ഞ്ചു മു​​​ത​​​ൽ കൗ​​​ണ്ട​​​റു​​​ക​​​ൾ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​പ​​​രോ​​​ധി​​​ക്ക​​​ാനാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ശ്രീ ജീ​​​വ​​​ന​​​ക്കാ​​​രിൽ ഒ​​​രാ​​​ളെ​​​പ്പോ​​​ലും കൗ​​​ണ്ട​​​റി​​​ൽ ക​​​യ​​​റാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​റ്റി​​​ൽ 100 സ​​​മ​​​ര​​​ക്കാ​​​രാ​​​ണ് രാ​​​വി​​​ലെ അ​​​ഞ്ചി​​​ന് എ​​​ത്തു​​​ക. കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ 50 പേ​​​രും ആ​​​ല​​​പ്പു​​​ഴ, വൈ​​​റ്റി​​​ല, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, ഗു​​​രു​​​വാ​​​യൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ൽ​​​പ്പ​​​റ്റ, സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി, മ​​​ല​​​പ്പു​​​റം, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, നി​​​ല​​​ന്പൂ​​​ർ, പൊ​​​ന്നാ​​​നി, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നീ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ 75 പേർ വീതവും എത്തിച്ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.