ബയേണ്‍ നോക്കൗട്ടില്‍
Sunday, June 22, 2025 12:41 AM IST
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് പ്രീക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ബയേണ്‍ മ്യൂണിക്. ഗ്രൂപ്പ് സിയില്‍ 2-1ന് അര്‍ജന്റൈന്‍ ക്ലബ്ബായ ബൊക്ക ജൂണിയേഴ്സിനെ കീഴടക്കിയാണ് ബയേണ്‍ മ്യൂണിക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
18-ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ ലീഡ് നേടിയ ബയേണ്‍ മ്യൂണിക്കിനെ 66-ാം മിനിറ്റില്‍ മിഗ്വേല്‍ മെറെന്റിയലിലൂടെ ബൊക്ക ജൂണിയേഴ്സ് സമനിലയില്‍ പിടിച്ചു. തുടര്‍ന്ന് 84-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസ് നേടിയ ഗോളില്‍ ബയേണ്‍ ജയം സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ടഗോളിലൂടെ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക 6-0നു ന്യൂസിലന്‍ഡില്‍നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ തറപറ്റിച്ചു.
ചെല്‍സിയെ വീഴ്ത്തി
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ ബ്രസീലില്‍നിന്നുള്ള ഫ്ളെമെംഗോ കീഴടക്കി. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് 3-1നായിരുന്നു ഫ്ളമെംഗോയുടെ ജയം. 68-ാം മിനിറ്റില്‍ നിക്കോളാസ് ജാക്സണ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ചെല്‍സിയുടെ ആള്‍ബലം 10ലേക്കു ചുരുങ്ങി.