മ​ഴക്കെടുതി: സംഭവസ്ഥലം ത​ഹ​സി​ൽ​ദാ​ർ സ​ന്ദ​ർ​ശി​ച്ചു
Sunday, June 9, 2024 7:05 AM IST
മാ​ലോം: മാ​ലോ​ത്ത് വി​ല്ലേ​ജി​ൽ മ​ഴ​യി​ൽ മ​രം വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ഇ​ന്ദി​ര​യു​ടെ വീ​ട് വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ പി.​വി.​മു​ര​ളി സ​ന്ദ​ർ​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ പൊ​ട്ടി​പ്പോ​യ ഓ​ടു​ക​ൾ മാ​റ്റി വീ​ട് ത​ത്കാ​ലം താ​മ​സ​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വീ​ടി​നു മു​ക​ളി​ൽ വീ​ണ മ​രം മു​റി​ച്ചു​മാ​റ്റി.

മ​ഴ​ക്കെ​ടു​തി: ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ക്കാം

കാ​സ​ർ​ഗോ​ഡ്: മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യാ​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് 0471 2317214 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം. മ​ഴ​യെ തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​വു​ന്ന​താ​ണ്.