University News
ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്കും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്കും കോ​ള​ജ് മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 380 രൂ​പ ഫീ​സ​ട​ച്ച​തി​ന്‍റെ അ​സ​ൽ ച​ലാ​ൻ ര​സീ​ത്, അ​വ​സാ​നം ര​ജി​സ്റ്റ​ർ​ചെ​യ്ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ജൂ​ൺ ഏ​ഴി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​ന്പ​സി​ൽ നാ​ളെ ന​ട​ത്തു​ന്ന എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ൽ ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. അ​പേ​ക്ഷ​ക​ർ​ക്ക് പ്ര​ത്യേ​കം ഹാ​ൾ​ടി​ക്ക​റ്റ് അ​യ​ക്കു​ന്ന​ത​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 04972715261, 0497 2715284 എ​ന്നീ ഫോ​ൺ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നും ര​ണ്ടും കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (പാ​ർ​ട്ട്ടൈം ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഈ​മാ​സം 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ശി​ല്പ​ശാ​ല​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി

പ​ള്ളി​ക്കു​ന്ന് കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജി​ൽ ഇ​ന്നും നാ​ളെ​യും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​രു​ദ​ത​ല ക​രി​ക്കു​ലം​സി​ല​ബ​സ് റീ​സ്ട്ര​ക്ച​റിം​ഗ്​ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ്/​ഇം​ഗ്ലീ​ഷ് (കോ​ർ ആ​ൻ​ഡ് കോ​മ​ൺ) കോ​ഴ്സു​ക​ളു​ടെ ശി​ല്പ​ശാ​ല 14, 15 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ഓ​ഫീ​സി​ലെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് മാ​റ്റി.